ഹജ്ജിന്റെ ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇഹ്റാം കെട്ടല്‍. മീഖാത്തിലെത്തുമ്പോള്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യുന്നത് സുന്നത്താണ്.
ഹജ്ജിന് ഒരുങ്ങി യാത്രത്തിരിക്കുന്നവര്‍ അവരവരുടെ രാജ്യത്ത് നിന്ന് തന്നെ ഇഹ്റാം കെട്ടല്‍ പതിവാണ്. ഇഹ്റാമില്‍ പ്രവേശിക്കുന്നവര്‍ മീശ, നഖം, കക്ഷത്തിലെ രോമങ്ങള്‍ എന്നിവ നീക്കം ചെയ്യേണ്ടതാണ്. ഇഹ്റാമില്‍ പ്രവേശിച്ചതിനു ശേഷം അവയൊന്നും തന്നെ നീക്കം ചെയ്യാവുന്നതല്ല.
ഇഹ്റാമിന്റെ വസ്ത്രം
ഇഹ്റാമിന്റെ വസ്ത്രം പുരുഷനാണെങ്കില്‍ ഒരു തുണിയും തട്ടവും ധരിക്കണം. അവ വെളുത്തതും വൃത്തിയുള്ളതുമായിരിക്കലാണ് നല്ലത്. ചെരിപ്പണിയുന്നതും സുന്നത്തു തന്നെയാണ്.
നബി പറയുത് ഇങ്ങനെയാണ്: തുണിയും തട്ടവും രണ്ടു ചെരിപ്പും അണിഞ്ഞുകൊണ്ടാണ് നിങ്ങളോരോരുത്തരും ഇഹ്റാമില്‍ പ്രവേശിക്കേണ്ടത്. എന്നാല്‍ സ്ത്രീക്ക് അവളുടെ ഇഷ്ടം പോലെ കറുത്തതോ, പച്ചയോ, മറ്റെന്തെങ്കിലും നിറത്തിലുള്ളതോ ആയ വസ്ത്രമണിഞ്ഞു ഇഹ്റാമില്‍ പ്രവേശിക്കാം. പുരുഷ വേഷം അനുകരിക്കുന്നതും സൂക്ഷിക്കുക തന്നെ വേണം.