യൗവനം തീരും മുമ്പെ ഗുരുഗോപിനഥ് അവതരിപ്പിച്ച നവരസങ്ങള്‍ അക്കാലത്ത് ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ പല വിഖ്യാത കലാ, നൃത്ത മ്യൂസിയങ്ങളിലും ഈ നവരസപ്രകടനം ഫോട്ടോകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നവരസങ്ങള്‍ ഒരു നൃത്ത ഇനമായി ആദ്യം അരങ്ങില്‍ അവതരിപ്പിച്ച നര്‍ത്തകന്‍ ഗുരുഗോപിനാഥാണ്.
നവരസങ്ങളും ഭാവങ്ങളും മുഖരാഗങ്ങളും തമ്മിലുള്ള ബന്ധം, ഓരോ രസങ്ങളും അവതരിപ്പിക്കേണ്ട വിധം, രസങ്ങള്‍ക്ക് അനുയോജ്യമായ കാര്യങ്ങള്‍, കഥാപാത്രങ്ങള്‍, ജീവിത മുഹൂര്‍ത്തങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ഗുരുഗോോപിനാഥ് അവതരിപ്പിച്ചിരുന്ന നവരസാഭിനയം അവിസ്മരണീയമായ അനുഭവമെന്നാണ് കലാനിരൂപകര്‍ വാഴ്ത്തിയത്.
വളരെപ്പേര്‍ നിര്‍ബന്ധിച്ചിട്ടും പ്രായമേറിയപ്പോള്‍ ഗുരുഗോപിനാഥ് നവരസാഭിനയം നടത്തിയില്ല. പ്രായമായി.... മുഖത്തെ മാംസപേശികള്‍ പറഞ്ഞാല്‍ കേള്‍ക്കാതെയായി..... അതുകൊണ്ട് ഉദ്ദേശിച്ച രീതിയില്‍ രസങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റാതെ വരും അതുകൊണ്ടതിന് മുതിരുന്നില്ല എന്നു പറഞ്ഞ് ഗുരുജി സ്വയം പിന്മാറുകയായിരുന്നു ചെയ്തത്.