ഗാന്ധിയന്‍ ജനാര്‍ദ്ദനന്‍ പിള്ള പറഞ്ഞത്

WEBDUNIA|
?ഗാന്ധിയന്‍ പ്രസ്ഥാനങ്ങളുടെ ഭാഗമായ ഭൂദാനപ്രസ്ഥാനം, മദ്യനിരോധനം, സര്‍വോദയ പ്രസ്ഥാനം എന്നിവ എങ്ങനെയാണ് കേരളത്തില്‍ താങ്കള്‍ നടപ്പാക്കിയത്.

മദ്യനിരോധനനയവും സര്‍വോദയപ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിന് മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍ ഭൂദാനപ്രസ്ഥാനം കേരളത്തില്‍ തുടങ്ങുന്നത്. ഇ. എം. എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്താണ്-1957 ല്‍ . ഇന്ത്യയൊട്ടുക്ക് ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ കേരളത്തിലെ ചുമതല എനിക്കായിരുന്നു. അതിനോടനുബന്ധിച്ച് വിനോബാജി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇ. എം. എസ്. എന്നോടൊപ്പമുണ്ടായിരുന്നു. ഭൂദാനപ്രസ്ഥാനത്തിന് വേണ്ടി ഒട്ടേറെ പ്രവര്‍ത്തനം എനിക്ക് നടത്താന്‍ കഴിഞ്ഞു. എന്‍റെ പ്രവര്‍ത്തനത്തെ ശ്ളാഖിച്ച് മഹാത്മജി എനിക്ക് കത്തെഴുതി.


?അദ്ദേഹത്തെ കേരളത്തിന് വെളിയില്‍ വച്ച് കണ്ടിട്ടുണ്ടോ

ഉണ്ട്, ബോംബയിലും ഡല്‍ഹിയിലും വച്ച് ഞാന്‍ കണ്ടിട്ടുണ്ട്.

?ഗാന്ധിജിയുടെജീവിതത്തില്‍ ഏറ്റവും പ്രസക്തിയേറിയ, വിലപ്പെട്ടതെന്ന് വിളിക്കാവുന്നതെന്തായിരുന്നു

അദ്ദേഹം പറഞ്ഞിട്ടുളളതുപോലെ "" എന്‍റെ ജിവിതം തന്നെയാണ് എന്‍റെ സന്ദേശം'' എന്നതു തന്നെയാണ് അദ്ദേഹത്തിന്‍റെ ജിവിതത്തിന്‍റെ പ്രസക്തി എന്നാലും എനിക്കിഷ്ടം നിസ്തുലമായ ആ തത്വനിഷ്ഠയും സത്യസന്ധതയുമായിരുന്നു.

?ഗ്രാമങ്ങളുടെ വികസനത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ആത്യന്തിക വിജയമുളളൂ വെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ ?ഇന്നത്തെ പശ്ചാത്തലത്തില്‍ താങ്കള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു

തീര്‍ച്ചയായും അധികാരം വികേന്ദ്രീകരിച്ചതില്‍ മാത്രമേ ഏറ്റവും ചെറിയ ഘടകങ്ങളായ ഗ്രാമങ്ങള്‍ വികസിക്കുകയുളളൂ. ഗ്രാമങ്ങളുടെ അഭിവൃദ്ധിയും ഐശ്വര്യവും അതുള്‍ക്കൊളളുന്നു. രാജ്യതെത ബൃഹദ് വികസനത്തിലേക്ക്നയിക്കും.

മഹാത്മജി അന്നുതന്നെ വിലപ്പെട്ട ഈ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചു . എന്നാല്‍ ഇന്നി നമ്മുടെ സര്‍ക്കാരുകള്‍ ഇതു ശരിയായി നടപ്പാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അവരിതിലൊക്കെ ശ്രമിക്കുന്നുണ്ട്.അതിന് തക്കവണ്ണമുളള ഗുണവും കാണുന്നുണ്ട്. എന്നേ പറയാനാവൂ.

?അഹിംസ അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആയുധമായിരുന്നു . ഇന്നത്തെ സാഹചര്യത്തില്‍ താങ്കള്‍ക്ക് എന്താണ് പറയാനുളളത്

യുദ്ധം ഒന്നിന്‍റെയും പരിഹാരമല്ലെന്ന് ഗാന്ധിജി ഉറച്ചു വിശ്വസിച്ചിരുന്നു ഒരു മഹാരാജ്യത്തിലെ മറ്റൊരു മഹാസാമ്രാജ്യത്തില്‍ നിന്ന് ആയുധമെടുക്കാത്ത മോചനം നേടിക്കൊടുത്ത മഹാത്മാവാണ് അദ്ദേഹം. ഇന്നത്തെ യുദ്ധം ഏതു നിമിഷവും വേണമെങ്കിലും നടക്കാമെന്ന് നാം കണ്ടതല്ലേ അദ്ദേഹത്തിന്‍റെ ആശയം തന്നെയാണ് ശ്രേഷ്ഠമെന്നു ഞാന്‍ കരുതുന്നു.

എന്തായിരുന്നു അതിന്‍റെ പരിണിതഫലം മനുഷ്യരാശിയുടെ തന്നെ അന്ത്യമാണതിന്‍റെ ഫലം. സമാധാനവും പരസ്പരസ്നേഹവുമാണ് വേണ്ടത്.

?ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്താങ്കള്‍ക്ക് ഏന്തെല്ലാം അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്

അവാര്‍ഡിന് വേണ്ടിയൊന്നും ഞാന്‍ആരുടെ അടുത്തും പോയിട്ടില്ല. എന്‍റെ നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ ലഭിക്കുമായിരുന്നു. ഗാന്ധിയന്‍ മൂവ് മെന്‍റിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള യൂണിവേഴ്സിറ്റിയുടെ ഗാന്ധിയന്‍ പ്രസ്ഥാന വിഭാഗം എനിക്ക് അവാര്‍ഡ് നല്‍കിയിട്ടുണ്ട്.

പല സംഘടനകളും ഇങ്ങനെ അവാര്‍ഡ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ പിപ്പീള്‍സ് ആക്ഷന്‍ ഫോര്‍ ഡെവലപ്മെന്‍റ് ഇന്ത്യ' ഫിലിപ്പീന്‍സ് ഗവണ്‍മെന്‍റിന്‍റെ അഫ്രോടെക് ഏഷ്യ യു. എസ്. എയിലെ വേള്‍ഡ് നെയിബേഴ്സ് ഫോര്‍ പീസ്' എന്നീ സംഘടനകളില്‍ ഞാന്‍ അംഗമാണ്. കൂടാതെ ഇന്ത്യന്‍ ഖാദികമ്മീഷനിലും കേരളഖാദി ബോര്‍ഡിലും ഞാന്‍ അംഗമാണ്. ഗാന്ധി ഫൗണ്ടേഷന്‍ ഫോര്‍ പീസിന്‍റെ ആയുഷ്ക്കാല അംഗവുമാണ് ഞാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :