ഇന്ത്യയില്‍ ഫ്രണ്ട്ഷിപ്പ് ഡേ ജൂലൈ മുപ്പതിനോ ഓഗസ്റ്റ് ഒന്നിനോ അല്ല ! ഇതാണ് സത്യം

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (14:31 IST)

ഇന്ന് രാവിലെ എഴുന്നേറ്റതു മുതല്‍ പലരും പരസ്പരം ഫ്രണ്ട്ഷിപ്പ് ഡേ ആശംസിക്കുന്ന തിരക്കിലാണ്. എന്നാല്‍, ഇന്ത്യയില്‍ ഫ്രണ്ട്ഷിപ്പ് ഡേ എല്ലാ വര്‍ഷവും ജൂലൈ മുപ്പതിനോ ഓഗസ്റ്റ് ഒന്നിനോ അല്ല ആഘോഷിക്കുന്നത്. ആഗോള തലത്തില്‍ ലോക സൗഹൃദദിനം ആഘോഷിക്കുന്നത് ജൂലൈ 30 നാണ്. പക്ഷേ, ഇന്ത്യയില്‍ ഇതിനു മാറ്റമുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആഘോഷിക്കുന്നത്. അതായത് ഏതെങ്കിലും തിയതി മാത്രം നോക്കിയല്ല ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നതെന്ന് സാരം. അതേസമയം, ഇന്ത്യയില്‍ 2021 ലെ സൗഹൃദദിനം ഓഗസ്റ്റ് ഒന്നിനാണ് ഇത്തവണ. ഓഗസ്റ്റ് ഒന്ന് ഇത്തവണ ഞായറാഴ്ചയായതാണ് അതിനു കാരണം. 1930 മുതലാണ് ലോകത്ത് സൗഹൃദദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :