ബാഴ്സലോണ|
jibin|
Last Modified തിങ്കള്‍, 12 ജനുവരി 2015 (17:43 IST)
ലയണല്‍ മെസി ബാഴ്സലോണ ക്ലബ് വിടുമെന്ന വാര്‍ത്തയ്ക്ക് ഒടുവില്‍ വിരാമമായി. താന്‍ തല്ക്കാലം ക്ലബ് വിടില്ലെന്നും, പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം പച്ചക്കള്ളമാണെന്നുമാണ് മെസി വ്യക്തമാക്കിയത്. ഇതോടെ ദിവസങ്ങള്‍ നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്മെന്റുകളോട് ഞാന്‍ സംസാരിച്ചതായി വാര്‍ത്തകളില്‍ നിന്ന് ഞാനും കേട്ടു. എന്നാല്‍ അത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും. ഈ വാര്‍ത്തകള്‍ ഞാന്‍ നിരസിക്കുകയാണെന്നും. എല്ലാവരും സത്യമറിയണമെന്നും മെസി പറഞ്ഞു.
ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു ഡിമാന്‍ഡും ഉയര്‍ത്തിയിട്ടില്ല. കാരണം
ബാഴ്സ വിടണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ല. അടുത്ത ആറ് മാസക്കാലം ക്ലബ്ബിന് വളരെ പ്രധാനപ്പെട്ടതാണ്. ആരാധകരും കളിക്കാരും ഒരുമിച്ച് നില്‍ക്കണമെന്നും മെസി പറഞ്ഞു. ഇപ്പോഴെങ്കിലും എന്നോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചതിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.