ബയേണിനും മാഴ്‌സലിക്കും ജയം

PROPRO
ഗതികേട് കൊണ്ട് യൂറോപ്പിലെ പ്രമുഖ രണ്ടാം സ്ഥാനക്കാര്‍ കളിക്കേണ്ട മത്സരങ്ങളില്‍ പെട്ടു പോയ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് വീണിടം വിഷ്‌ണു ലോകമാക്കുന്നു. യുവേഫാ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബല്‍ജിയം ക്ലബ്ബ് ആന്‍ഡര്‍ലക്ടിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

മുന്‍ നിരക്കാരെല്ലാം ഗോളടിച്ച അവസാന പതിനാറിലെ ആദ്യ പാദ മത്സരത്തില്‍ കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ബയേണ്‍ ഗോളടി തുടങ്ങി. ഹമില്‍ട്ട് ആല്‍റ്റിന്‍റൊപ്പ്, ലൂകാ ടോണി, ലൂക്കാസ് പെഡോള്‍സ്കി, മിറാസ്ലോവ് ക്ലോസ്, ഫ്രാങ്ക് റീബറി തുടങ്ങിയവര്‍ ജര്‍മ്മന്‍ ക്ലബ്ബിനായി ബല്‍ജിയം ചാമ്പ്യന്‍‌മാരുടെ വല നിറച്ചു.

രണ്ടാം പകുതിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട മാഴ്‌സിന്‍ വാസിലോക്കി പുറത്തേക്ക് പോകേണ്ടി വന്നതിനാല്‍ പത്തു പേരുമായിട്ടാണ് ആന്‍ഡര്‍ലക്‍ട് ഭൂരിഭാഗം സമയവും കളിച്ചത്. ഒമ്പതാം മിനിറ്റില്‍ ആല്‍റ്റിന്‍റൊപ് 30 വാര അകലത്തില്‍ നിന്നും തൊടുത്ത ഷോട്ട് ലക്‍ഷ്യത്തില്‍ എത്തുകയായിരുന്നു.

ഒന്നാം പകുതി അവസാന ഘട്ടത്തിലായപ്പോള്‍ ഫിലിപ് ലാമിന്‍റെ ക്രോസ് ലൂക്കാ ടോണി ലക്‍‌ഷ്യത്തില്‍ എത്തിച്ച് ലാഡ് വര്‍ദ്ധിപ്പിച്ചു. രണ്ടാം പകുതിയുടെ അമ്പത്തേഴാം മിനിറ്റില്‍ ലൂകാസ് പെഡോള്‍സ്കി റിബറിയുടെ ഒരു കിടയറ്റ പാസും ലക്ഷ്യം കണ്ടു. പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ ക്ലോസും തൊട്ടു പിന്നാലെ റിബറിയും ലക്‌‌ഷ്യം കണ്ടു.

മ്യൂണിക്ക്: | WEBDUNIA|
ഫ്രഞ്ച് ക്ലബ്ബ് മാഴ്‌സലിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെന്‍റ്പീറ്റേഴ്‌സ് ബര്‍ഗ് സെനിറ്റിന് എതിരെയായിരുന്നു. ആന്ദ്രേ അര്‍ഷാവിന്‍റെ ഏക ഗോളിനു ജിബ്രിയേല്‍ സിസെയുടെ ഇരട്ട ഗോളുകളും, മാമോദു നിയാംഗിന്‍റെ ഏക ഗോളും കൊണ്ടാണ് മാഴ്‌സലി മറുപടി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :