സീരി എ: യുവന്‍റസിനു സമനില

PROPRO
ഇറ്റാലിയന്‍ സീരി എയില്‍ കരുത്തന്‍മാരായ യുവന്‍റസിനു സമനില. താരതമ്യേനെ ദുര്‍ബ്ബലരായ ടോറിനോയാണ് മുന്‍ ചാമ്പ്യന്‍‌മാരെ ഗോളടിക്കാന്‍ വിടാതെ തടഞ്ഞത്. യുവന്‍റസിനു നാലു ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് ദുര്‍ബ്ബലരായ ക്ലബ്ബിനോട് ദുരവസ്ഥ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവവസം റെഗ്ഗീനയോടും യുവന്‍റസ് പരാജയം രുചിച്ചിരുന്നു.

ടൂറിനില്‍ നടന്ന മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തതും യുവന്‍റസായിരുന്നു. എന്നാല്‍ ടോറിനോയുടെ ഗോളി മീത്യൂ സറേനിയുടെ ഉജ്വല രക്ഷപ്പെടുത്തലുകള്‍ ക്ലബ്ബിനു തുണയായി. സമനിലയ്‌ക്ക് പുറമേ ഫിയോറന്‍റീനയ്‌ക്ക് എതിരെ അടുത്ത മത്സരത്തില്‍ പ്ലേ മേക്കര്‍ പാവെല്‍ നെഡ്‌വെഡ് കളിക്കില്ല എന്നതും യുവന്‍റസിനു തിരിച്ചടിയായി.

ടോറിനോയുടെ താരം ജിയാന്‍ ലൂക്കാ കൊമോട്ടോയുടെ മുടിയില്‍ പിടിച്ചു വലിച്ചതിന് നെഡ്‌വെഡിനെ തൊണ്ണൂറാം മിനിറ്റില്‍ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു. ഈ സീസണില്‍ ടോറിനോയുടെ പതിനഞ്ചാം സമനിലയാണിത്. കളിയുടെ ഭൂരിഭാഗ സമയത്തും ടോറിനോ യുവന്‍റസിനെ പ്രതിരോധിക്കുക ആയിരുന്നു.

റോം: | WEBDUNIA|
ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ എ എസ് റോമയെക്കാള്‍ മൂന്ന് പോയിന്‍റ് പിന്നിലാണ് യുവന്‍റസ്. അതിനു പിന്നില്‍ ഏഴു പോയിന്‍റ് വ്യത്യാ‍സത്തില്‍ എ സി മിലാനും ഫിയോറന്‍റീനയും നില്‍ക്കുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറുന്ന ഇന്‍റര്‍മിലാനാണ് ലീഗിലെ ഒന്നാം സ്ഥാനക്കാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :