കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആശങ്ക നിറച്ച് സൂപ്പര്‍ താരങ്ങളുടെ പരുക്ക്

കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്‍റിന് ഇനി മൂന്ന് നാള്‍.

ലോസാഞ്ചല്‍സ്, കോപ്പ അമേരിക്ക, പരുക്ക് loseangels, kopa america, injured
ലോസാഞ്ചല്‍സ്| സജിത്ത്| Last Modified ബുധന്‍, 1 ജൂണ്‍ 2016 (09:18 IST)
കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്‍റിന് ഇനി മൂന്ന് നാള്‍. അമേരിക്കയിലെ പത്ത് വേദികളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറുക.പക്ഷേ മുന്‍നിര താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലയത് ടീമുകളെ ആശങ്കയിലാഴ്ത്തുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ചിലിക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. തെക്കേ അമേരിക്കയ്‌ക്ക് പുറത്ത് ആദ്യമായി നടക്കുന്ന കോപ്പയില്‍ തെക്കേ അമേരിക്കയിലെ പത്ത് ടീമുകളും വടക്കേ അമേരിക്കയിലെ ആറ് ടീമുകളാണുണ്ടാവുക.
 
ആദ്യ കളിക്ക് മുമ്പ് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ കൂടിയായ മെസിയും ഉറൂഗ്വേയുടെ ഗോള്‍മെഷീന്‍ ലൂയിസ് സുവാരസും പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതരാവുമോ എന്നാണ് ടീമുകളും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഹോണ്ടുറാസിനെതിരായ സന്നാഹ മത്സരത്തിനിടെ മെസിക്ക് നടുവിന് പരുക്കേറ്റിരുന്നു. ഇതോടെ ടീം വിട്ട മെസി വിദഗ്ധ ചികിത്സയ്‌ക്കായി നാളെ സ്‌പെയ്നിലേക്ക് പോകും. കോസ്റ്റോറിക്കയുടെ സൂപ്പര്‍ ഗോള്‍ കീപ്പറായ കെയ്‌ലര്‍ നവാസും പരിക്കിന്റെ പിടിയിലാണ്. നവാസ് കോപ്പയില്‍ കളിക്കുമോ എന്ന കാര്യം പോലും സംശയത്തിലാണ്. പരാഗ്വേ, അമേരിക്ക ടീമുകളുടെ താരങ്ങളും പരുക്കേറ്റ് പിന്‍മാറിയിട്ടുണ്ട്.
 
കിംഗ്സ് കപ്പ് ഫൈനലിനിടെയായിരുന്നു സുവാരസിന് പരുക്കേറ്റത്. ബാഴ്‌സലോണയ്‌ക്ക് വേണ്ടി ഈ സീസണില്‍ 59 ഗോളുകള്‍ നേടിയ സുവാരസിന്റെ അഭാവം ഉറുഗ്വേയ്‌ക്ക് കനത്ത തിരിച്ചടിയാവും. ഇതേസമയം, പരിക്ക് അനുഗ്രഹമായ താരങ്ങളുമുണ്ട്. ഡഗ്ലസ് കോസ്റ്റയ്‌ക്ക് പരിക്കേറ്റതോടെയാണ് സീനീയര്‍ താരമായ കക്ക ബ്രസീല്‍ ടീമിലെത്തിയത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :