റൊണാൾഡോയ്ക്ക് അസൂയ? മെസി വോട്ട് ചെയ്തത് ക്രിസ്റ്റ്യാനോയ്ക്ക്, തിരിച്ച് ചെയ്യാതെ താരം !

എസ് ഹർഷ| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:50 IST)
ഫിഫയുടെ മികച്ച ഫുട്ബോളാറായി ലയണൽ മെസിയെ തിരഞ്ഞെടുത്തത് അപ്രതീക്ഷിതമായിട്ടായിരുന്നു. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ആറാം തവണയാണ്‌ മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്‌. 2015ലായിരുന്നു അവസാന നേട്ടം.

വോട്ടെടുപ്പിലൂടെയാണ് ഫിഫ ബെസ്റ്റ് പുരസ്കാരം നൽകുന്നത്. ദേശീയ ടീം നായകന്മാർക്കും പരിശീലകർക്കും മാധ്യമപ്രവർത്തകർക്കുമാണ് വോട്ട് ചെയ്യാൻ അവസരം. പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വോട്ടിങ് കാര്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.

ജേതാവായ മെസി വോട്ട് ചെയ്തതിങ്ങനെ: സാദിയോ മാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡി ജോങ്. എന്നാൽ, ക്രിസ്റ്റ്യാനോയുടെ മികച്ച മൂന്ന് താരങ്ങളിൽ മെസി ഇല്ല എന്നത് അമ്പരപ്പിക്കുന്ന വിഷയമായിരുന്നു. മത്യാസ് ഡി ലിറ്റ്, ഡി ജോങ്, എം‌ബാപ്പെ എന്നിവർക്കായിരുന്നു ക്രിസ്റ്റ്യാനോയുടെ വോട്ട്.

ഇതോടെ ക്രിസ്റ്റ്യാനോയ്ക്ക് മെസിയോട് അസൂയയാണെന്ന പ്രചരണവും ശക്തമായിരിക്കുകയാണ്. 46 പോയിന്റ് നേടി മെസി ഒന്നാമതെത്തിയപ്പോൾ 36 പോയിന്റ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ മൂന്നാമതാണെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :