‘ഞാന്‍ മെസിയെക്കാള്‍ മിടുക്കന്‍, മറ്റുള്ളവരുടെ ഇഷ്‌ടം എനിക്ക് പ്രശ്‌നമല്ല’; ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ

  cristiano , ballon ballond or , mesi , ലയണല്‍ മെസി , ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ , മെസി
മാഡ്രിഡ്| Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (15:10 IST)
സൂപ്പര്‍‌താരം ലയണല്‍ മെസിയേക്കാള്‍ കേമന്‍ താനാണെന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ.

“ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം നേടിയ താരമാണ് മെസി. എനിക്കും, അദ്ദേഹത്തിനും ഇതുവരെ അഞ്ച് വീതം ബലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ മെസിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ അര്‍ഹിക്കുന്നു. ഏഴ് അല്ലെങ്കില്‍ എട്ട് പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിക്കേണ്ടതായിരുന്നു”.

“ഓരോ വിജയങ്ങളും ലഹരിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആതിനാല്‍ ഇനിയും ബലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അവരുടെ മികച്ച താരം പലരുമായിരിക്കും. ഞാന്‍ ഏറ്റവും മികച്ചവനെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു”

പലരുടെയും ഇഷ്‌ടങ്ങള്‍ ഞാന്‍ കാര്യമായി എടുക്കാറില്ല. മെസിയുടെ സാന്നിധ്യമാണ് തന്നെ മികച്ച താരമാക്കി മാറ്റുന്നതെന്നും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡുമായുള്ള മത്സരത്തിന് മുന്നോടിയായി ക്രിസ്‌റ്റ്യാനോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :