ക്രിസ്‌റ്റിയാനോയും മെസിയും ടെന്‍‌ഷനില്‍; സൂറിച്ചില്‍ എന്ത് സംഭവിക്കും - ഭയം വിട്ടൊഴിയുന്നില്ല

മെസിക്കാണ്, ക്രിസ്‌റ്റിയാനോ ഹാപ്പിയാണ് - ഇരുവരെയും ഞെട്ടിക്കാന്‍ മറ്റൊരാള്‍ എത്തി

 UEFA Best player , lionel Messi, Ronaldo , UEFA , Antoine Griezmann , Manchester United , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , ഫിഫ , ലയണല്‍ മെസി , അന്റോണിയോ ഗ്രീസ്‌മാന്‍ , ചാമ്പ്യൻസ് ലീഗ് , യൂറോകപ്പ്
സൂറിച്ച്| jibin| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (15:41 IST)
ജനുവരി ഒമ്പതിന് ആസ്‌ഥാനമായ സൂറിച്ചില്‍ ഈ വർഷത്തെ ഏറ്റവും മികച്ച ലോകഫുട്ബോളർക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് വെല്ലു വിളിയായി ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്‌മാന്‍.

പുരസ്‌കാരത്തിനുള്ള 23 കളിക്കാരുടെ പട്ടിക മൂന്നായി ചുരുങ്ങിയപ്പോള്‍ ലാ ലിഗയിലെ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്‌റ്റിയാനോയ്‌ക്കുമൊപ്പം അത്ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍ താരമായ ഗ്രീസ്‌മാനും ഉള്‍പ്പെടുകയായിരുന്നു.

റൊണാൾഡോയ്‌ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിക്കുക എന്ന് ഇപ്പോള്‍ തന്നെ സംസാരമുണ്ട്. പോർച്ചുഗലിനെ യൂറോകപ്പ് ചാമ്പ്യന്മാരാക്കുന്നതിലും റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിർണായക പങ്കുവഹിച്ചതാണ് അദ്ദേഹത്തിന് നേട്ടമായത്.

കോപ്പ അമേരിക്കയിലെ അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചതും ബാഴ്‌സലോണയെ ലാ ലിഗ കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിക്ക് തുണയാകുന്നത്. എന്നാല്‍ അന്റോണിയോ ഗ്രീസ്‌മാന്റെ കടന്നുവരവാണ് ആശങ്കയുണ്ടാക്കുന്നത്. മികച്ച യുവതാരമെന്ന പേരും ഫ്രഞ്ച് ടീമിനെ യൂറോകപ്പില്‍ നടത്തിയ പ്രകടനവും ക്ലബിലെ തകര്‍പ്പന്‍ ഫോമുമാണ് ഗ്രീസ്‌മാന് തുണയാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :