അനുബന്ധ വാര്‍ത്തകള്‍
- "90 മിനിറ്റ് കളിച്ചത് പെണ്ണുങ്ങൾക്കൊപ്പം" സ്ത്രീവിരുദ്ധ പരാമർശത്തിൽ സന്ദേശ് ജിങ്കനെതിരെ പ്രതിഷേധം, 21ആം നമ്പർ ജേഴ്സി തിരികെ കൊണ്ടുവരണമെന്ന് ആവശ്യം
- ഹൈദരാബാദിനെ കുത്തിമലർത്തി കൊമ്പന്മാർ, ഐഎസ്എൽ പട്ടികയിൽ ആദ്യമായി തലപ്പത്ത്: അഭിമാന നേട്ടം
- സഹൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരമായി മാറും, പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്
- ക്രൊയേഷ്യൻ പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
- ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിൽ: ഐഎസ്എൽ ആദ്യഘട്ട ഫിക്സ്ചർ ഇങ്ങനെ
കൊച്ചിയിലെ നിറഞ്ഞ ഗ്യാലറിയിൽ എടികെയെ കിട്ടണം: വുകോമനോവിച്ച്
ഈ സീസണിലെ ഏറ്റവും വാശിയേറിയ ഐഎസ്എൽ പോരാട്ടം കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലായിരുന്നു. തീ പാറിയ പോരാട്ടത്തിനൊടുവിൽ മുൻ ബ്ലാസ്റ്റേഴ്സ് നായകനും നിലവിൽ എടികെ കളിക്കാരനുമായ സന്ദേശ് ജിങ്കാൻ നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ഇപ്പോളിതാ അടുത്ത സീസണിൽ കൊച്ചിയിൽ എറ്റികെ മോഹൻ ബഗാനെ കയ്യിൽ കിട്ടണമെന്ന് വെല്ലുവിളി നടത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് വുകോമനോവിച്ച്
ഉദ്ഘാടനമത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടിയെന്ന് ഉറപ്പിച്ചിരിക്കെ ആയിരുന്നു എടികെ മോഹന്‍ ബഗാന് കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിൽ സമനില ഗോൾ നേടിയത്. എങ്കിലും സീസണിലെ ഏറ്റവും മികച്ച പോരാട്ടം ഇതായിരുന്നു.ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുകോമനോവിച്ച്.
അടുത്ത സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ എടികെയെ കയ്യിൽ കിട്ടണമെന്നും ഈ സീസണിൽ തന്നെ സീസണില്‍ എറ്റവും നിരാശപ്പെടുത്തിയത് റഫറിമാരെന്നും വുകോമനോവിച്ച് പറഞ്ഞു. ബുധനാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹൈദരാബാദുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സ് ഒറ്റഗോളിന് ഹൈദരാബാദിനെ തോല്പിച്ചിരുന്നു.