അഭിറാം മനോഹർ|
Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (20:19 IST)
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംപാദ സെമിയിൽ സഹൽ അബ്‌ദുൾ സമദിനെ ഇറക്കാത്തതിൽ വിശദീകരണവുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമാനോവിച്ച്. പരിശീലനത്തിനിടെ താരത്തിന്റെ മസിലുകളിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും അതിനാൽ റിസ്‌ക് എടുക്കേണ്ട എന്ന് കരുതിയാണ് കളത്തിൽ ഇറക്കാതിരുന്നതെന്നും വുകമാനോവിച്ച് പറഞ്ഞു.
ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളില്‍ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല. ഇത്തരം സാഹചര്യങ്ങളിൽ റിസ്‌ക് എടുക്കുന്നത് ചിലപ്പോൾ കാര്യങ്ങളെ വഷളാക്കും.ഇന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിനാല്‍, പരിചരിക്കേണ്ടതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി നിര്‍ത്തണമായിരുന്നു. വുകമാനോവിച്ച് പറഞ്ഞു.
കൊവിഡിന് ശേഷം ഞങ്ങള്‍ക്ക് കഠിനമായ നിമിഷങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ അവയെ മറികടക്കേണ്ടിയിരുന്നു. അത് ഞങ്ങളെക്കൊണ്ട് സാധിച്ചു.ഇപ്പോൾ ടൂർണമെന്റിന്റെ അവസാനം വരെ ഞങ്ങൾക്ക് കളിക്കാനാവും എന്നതിൽ ഞാൻ അഭിമാനിക്കുന്നു.നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാം. വുകമനോവിച്ച് പറഞ്ഞു.