അനുബന്ധ വാര്‍ത്തകള്‍
- പിഎസ്ജിയുമായി കരാർ പുതുക്കില്ല? മെസ്സിയെ ക്ലബിൽ നിന്നും അകറ്റുന്നത് ഈ കാരണങ്ങൾ
- പിഎസ്ജിയിൽ തുടരുന്നതിൽ താത്പര്യമില്ലെന്ന് മെസ്സി, മെസ്സിക്കായി വലയെറിഞ്ഞ് ന്യൂകാസിൽ യുണൈറ്റഡ്
- 19 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോൾ, ചരിത്രം തീർത്ത് എർലിങ് ഹാലൻഡ്
- ഈ മുത്തിനെയാണോ അർജൻ്റീന പുറത്തിരുത്തിയത്, എ എസ് റോമയ്ക്ക് വേണ്ടി ഇറ്റാലിയൻ ലീഗിൽ നിറഞ്ഞാടി ഡിബാല
- Kerala Blasters: തുടര്‍ച്ചയായ രണ്ടാം തോല്‍വി; കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്
റൊണാള്‍ഡോയ്ക്ക് മോശം സമയം; സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് അല്‍ നാസര്‍ പുറത്ത്
ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡാണ് ഇത്തിഹാദ് നേടിയത്
സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്ത്. നിര്‍ണായക മത്സരത്തില്‍ അല്‍ ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അല്‍ നാസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായത്. അല്‍ നാസറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുഴുവന്‍ സമയം കളിച്ചെങ്കിലും വിജയിപ്പിക്കാനായില്ല.
ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡാണ് ഇത്തിഹാദ് നേടിയത്. 15-ാം മിനിറ്റില്‍ റൊമാരിനോയും 43-ാം മിനിറ്റില്‍ ഹംദല്ലയുമാണ് സ്കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ടലിസ്കയിലൂടെ അല്‍ നാസര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് സ്കോര്‍ ചെയ്യാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും സാധിച്ചില്ല. ഇഞ്ചുറി ടൈമിലാണ് ഇത്തിഹാദിന്റെ മൂന്നാം ഗോള്‍ പിറന്നത്. അല്‍ ഷല്ക്വീതിയാണ് ഇത്തിഹാദിനായി മൂന്നാം ഗോള്‍ നേടിയത്.