സ്‌പെയിന്‍-ജര്‍മനി മത്സരം സമനിലയില്‍; മരണഗ്രൂപ്പില്‍ മൊത്തം അവിയല്‍ പരിവം !

ജര്‍മനിക്ക് ഇനി കോസ്റ്ററിക്കയ്‌ക്കെതിരെയാണ് അവശേഷിക്കുന്ന മത്സരം

രേണുക വേണു| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (07:46 IST)

ഞായറാഴ്ച നടന്ന സ്‌പെയിന്‍-ജര്‍മനി മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യ കളി തോറ്റ ജര്‍മനി ഈ സമനിലയോടെ നേരിയ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. അടുത്ത കളിയില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചില്ലെങ്കില്‍ ജര്‍മനിയുടെ കാര്യങ്ങള്‍ അവതാളത്തിലാകും. ഒരു ജയവും ഒരു സമനിലയുമുള്ള സ്‌പെയിന് കാര്യങ്ങള്‍ അത്ര സങ്കീര്‍ണമല്ല. അടുത്ത കളി സമനിലയായാലും സ്‌പെയിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കും.

സ്‌പെയിന്‍-ജര്‍മനി മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. സ്‌പെയിനാണ് ആദ്യ ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയിലൂടെയാണ് സ്‌പെയിന്റെ ഗോള്‍. 83-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രഗിലൂടെ ജര്‍മനി തിരിച്ചടിച്ചു.

ജര്‍മനിക്ക് ഇനി കോസ്റ്ററിക്കയ്‌ക്കെതിരെയാണ് അവശേഷിക്കുന്ന മത്സരം. സ്‌പെയിന് ഇനി നേരിടാനുള്ളത് ജപ്പാനെയാണ്. ജപ്പാനും കോസ്റ്ററിക്കയ്ക്കും ഇപ്പോള്‍ മൂന്ന് പോയിന്റാണ് ഉള്ളത്. സ്‌പെയിന് നാല് പോയിന്റുണ്ട്. ജര്‍മനിക്കാകട്ടെ ഒരു പോയിന്റ് മാത്രം. അടുത്ത കളിയില്‍ ജപ്പാനെ സ്‌പെയിന്‍ പരാജയപ്പെടുത്തുകയും കോസ്റ്ററിക്കയ്‌ക്കെതിരെ ജയിക്കുകയും ചെയ്താല്‍ ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറില്‍ കയറാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :