പ്രായം23 മാത്രം, ലോകകപ്പിൽ ഇപ്പോഴെ എഴാം ഗോൾ: പല റെക്കോർഡുകളും കടപുഴക്കിയെ എംബാപ്പെയുടെ കരിയർ അവസാനിക്കു

അഭിറാം മനോഹർ| Last Modified ഞായര്‍, 27 നവം‌ബര്‍ 2022 (10:29 IST)
കഴിഞ്ഞ തവണത്തെ ലോകചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി മടങ്ങുന്നതിനാണ് കഴിഞ്ഞ ലോകകപ്പ് പതിപ്പുകൾ സാക്ഷിയായിട്ടുള്ളത്. 2018ൽ ജർമനി പുറത്തായത് വരെ ഈ കണക്കുകൾ കൃത്യമായി സംഭവിച്ചെങ്കിൽ ആ കണക്കുകളെ തിരുത്തിക്കുറിച്ഛിരിക്കുകയാണ് ഫ്രാൻസ്. ഇന്നലെ ഡെന്മാർക്കിനെതിരെ നടന്നഗ്രൂപ്പ് മത്സരത്തിൽ ആധികാരികമായ 2 ഗോൾ വിജയമായിരുന്നു ഫ്രാൻസ് നേടിയത്.

23ക്കാരൻ കിലിയൻ എംബാപ്പെയായിരുന്നു ഫ്രാൻസിൻ്റെ 2 ഗോളുകളും മത്സരത്തിൽ കണ്ടെത്തിയത്. ഇതോടെ ലോകകപ്പിലെ തൻ്റെ ഗോൾ നേട്ടം 7 എണ്ണമാക്കാൻ താരത്തിനായി. 24 വയസിന് താഴെ നിൽക്കെ ഇതിഹാസ താരമായ പെലെയ്ക്കും 7 ഗോളുകൾ ഉണ്ടായിരുന്നു. അതേസമയം ഫുട്ബോള്ള് ഇതിഹാസങ്ങളെന്ന് വാഴ്ത്തുന്ന മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലോകകപ്പിൽ 8 ഗോളുകൾ മാത്രമാണ് സ്വന്തം പേരിലുള്ളത്.

നിലവിൽ 23കാരനായ എംബാപ്പെയ്ക്ക് മുന്നിൽ 3 ലോകകപ്പുകളോളം ബാക്കിയുണ്ട്. മികച്ച ഫോമിൽ മുന്നേറുന്ന താരം അതിനാൽ തന്നെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന ജർമൻ താരം മിറോസ്ലോവ് ക്ലോസെയുടെ റെക്കോർഡ് തകർത്താലും അത്ഭുതമില്ലെന്ന് ആരാധകർ പറയുന്നു. ലോകകപ്പിൽ 16 ഗോളുകളാണ് ജർമൻ താരത്തിൻ്റെ പേരിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :