അനുബന്ധ വാര്‍ത്തകള്‍
- ‘നിങ്ങള്‍ മാത്രമാണ് ഈ നാണക്കേടിന് ഉത്തരവാദി’; ഡ്രസിംഗ് റൂമില്‍ മെസി പൊട്ടിത്തെറിച്ചു, കൂടെ ഇനിയസ്റ്റയും
- മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ
- ബ്ലാസ്റ്റേഴ്സിന്റെ മുത്ത് കൊല്‍ക്കത്തയിലേക്ക്?! - ആശങ്കയോടെ മഞ്ഞപ്പട
- വിവാദം കെട്ടടങ്ങും മുൻപേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ വാർഷിക കരാർ; മിക്ക സൂപ്പർ താരങ്ങളും ടീമിലില്ല
- ലൂലുമാളിൽ കുടുംബവുമൊത്ത് സിനിമ കാണാനെത്തി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ
അച്ഛന്റെ വഴിയെ പന്തു തട്ടുന്ന കുഞ്ഞു റൊണാൾഡൊ
അച്ഛൻ ഫുട്ബോൾ ലോകത്ത് നടത്തിയ വിസ്മയങ്ങൾ കണ്ടു വളർന്നതാണ് കുഞ്ഞു റൊണാൾഡൊ. അപ്പോൾ ആ മകൻ അച്ഛന്റെ വഴിയെ പന്തു തട്ടാതെ തരമില്ല. ആരാധകരുടെ ആവേശമായ റൊണാൾഡൊ റയലിനു വേണ്ടി കാൽപന്തിന്റെ താളത്തിൽ വലചലിപ്പിച്ചുകൊണ്ടിരുന്നപ്പൊൾ കുഞ്ഞു റൊണാൾഡോയും അതേ വഴിയിലായിരുന്നു.
ഇതിഹാസതാരം റൊണാൾഡൊ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത മകന്റെ ചിത്രം ഒരു വരവറിയിക്കലിന്റെയാണ് ഒരു പിൻഗാമിയുടെ വരവറിയിക്കൽ. തന്റെ സ്കൂളിനു വേണ്ടി കപ്പുയർത്താൻ ബെസ്റ്റ് സ്കോറർ ആയിരിക്കുന്നു കുഞ്ഞു റൊണാൾഡൊ. അമ്മയോടൊപ്പം കയ്യിൽ കിരീടങ്ങളുമായി നിൽക്കുന്ന മകന്റെ ചിത്രത്തിനടിയിൽ സ്കളിനു വേണ്ടി ടോപ് സ്കോറർ പദവി നേടിയ മകന് അഭിനന്ദനങ്ങൾ എന്ന് ക്രിസ്റ്റിനൊ കുറിച്ചിരിക്കുന്നു.
ക്രിസ്റ്റിനൊ തന്നെ മുൻപും മകന്റെ പ്രകടനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർകായി പങ്കു വച്ചിരുന്നു അച്ഛന്റെ അതേ രീതിയാണ് മകനും കളിയിൽ പിൻതുടരുന്നത് എന്നാണ് ആരാധകർ പറയാറുള്ളത്. മുൻപ് യുവന്റസിനെതിരെ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ അനുകരിച്ച് റോണോ ജൂനിയര്‍ ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.
അടുത്ത ലേഖനം