1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Williamson about Sunrisers Hyderabad Releasing

'എന്നെ അവര്‍ നിലനിര്‍ത്തില്ലെന്ന് നേരത്തെ അറിയാമായിരുന്നു'; സണ്‍റൈസേഴ്‌സ് ഹൈദരബാദ് ഒഴിവാക്കിയതിനെ കുറിച്ച് കെയ്ന്‍ വില്യംസണ്‍

Williamson about Sunrisers Hyderabad Releasing
സണ്‍റൈസേഴ്‌സ് ഹൈദരബാദ് തന്നെ റിലീസ് ചെയ്തതില്‍ അത്ഭുതമൊന്നും തോന്നിയില്ലെന്ന് കെയ്ന്‍ വില്യംസണ്‍. സണ്‍റൈസേഴ്‌സ് തന്നെ നിലനിര്‍ത്തില്ലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നെന്നാണ് വില്യംസണ്‍ പറയുന്നത്. സണ്‍റൈസേഴ്‌സില്‍ കളിച്ച സമയം ഏറെ ആസ്വദിച്ചെന്നും വില്യംസണ്‍ പറഞ്ഞു. 
 
' സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ അതില്‍ അത്ഭുതമൊന്നും തോന്നിയില്ല. അങ്ങനെയാണ് കാര്യങ്ങള്‍. സണ്‍റൈസേഴ്‌സില്‍ കളിച്ച സമയം ഞാന്‍ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓര്‍മകള്‍ അവിടെയുണ്ട്. ലോകത്ത് വിവിധ ടൂര്‍ണമെന്റുകളുണ്ട്. ഐപിഎല്ലും അത്തരത്തില്‍ മികച്ചൊരു ടൂര്‍ണമെന്റാണ്,' വില്യംസണ്‍ പറഞ്ഞു. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ലക്ഷ്യം ബെന്‍ സ്റ്റോക്‌സ്; ഇത്തവണ രണ്ടും കല്‍പ്പിച്ച് !