ലീഗിലെ അവസാനക്കാരോട് തോൽവി, വിജയപരമ്പരയ്‌ക്കൊടുവിൽ അടിതെറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജനുവരി 2021 (18:39 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് അവിശ്വസനീയമായ തോൽവി. ലീഗിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡാണ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. അതേസമയം തോമസ് ടുഷേലിന്റെ കീഴിൽ ലീഗിലെ ആദ്യമത്സരത്തിനിറങ്ങിയ ചെൽസിക്ക് സമനില കൊണ്ട് തൃപ്‌തിപെടേണ്ടി വന്നു.

ജയവും പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമാക്കിയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. എന്നാൽ ലീഗിൽ താഴെയുള്ള ഷെഫീൽഡിന് മുന്നിൽ വമ്പന്മാർക്ക് കാലി‌ടറി. 23-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ആദ്യ ഗോള്‍ നേടി. 64-ാം മിനിറ്റില്‍ മാഗ്യുറിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില പിടിച്ചു, എന്നാൽ . 74-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ഗോൾ മടക്കി മാഞ്ചസ്റ്ററിൽ നിന്നും വിജയം പിടിച്ചെടുത്തു.

നിലവിൽ ലീഗിൽ 40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്. 41 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :