പണി പോയില്ല, പിടിച്ചു നിന്നു; അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത് സ്‌കലോണി തുടരും

 scaloni , Argentina coach , Argentina , അര്‍ജന്റീന , ലിയോണല്‍ സ്‌കലോണി , ലയണല്‍ മെസി
ബ്യൂണേഴ്‌സ് അയേഴ്‌സ്| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (15:45 IST)
തോല്‍വികള്‍ തുടര്‍ച്ചയാകുന്നതോടെ അര്‍ജന്റീന പരിശീലക സ്ഥാനത്തു നിന്നും ലിയോണല്‍ സ്‌കലോണിയ തെറിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. സ്‌കലോണിയെ നിലനിര്‍ത്താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു.

2022ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങളിലും സ്‌കലോണി തന്നെ ടീമിനെ പരിശീലിപ്പിക്കുമെന്ന് എഎഫ്എ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി അര്‍ജന്റീന ഫുട്‌ബോളില്‍ നിറഞ്ഞു നിന്ന ആശങ്കയാണ് വഴിമാറിയത്.

കോപ്പ അമേരിക്കയില്‍ ലയണല്‍ മെസിയും സംഘവും ഫൈനല്‍ കാണാതെ പുറത്തായതോടെ സ്‌കലോണിയെ മാറ്റണമെന്നുള്ള ആവശ്യം ശക്തമായിരുന്നു. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പരിശീലകനെതിരെ രംഗത്ത് വരുകയും ചെയ്‌തിരുന്നു.

മുന്‍ പരിശീലകന്‍ സാംപോളിക്ക് കീഴില്‍ സഹപരിശീലകന്‍ ആയിരുന്നു സ്‌കലോണി. പിന്നാലെ സാംപോളിക്ക് ശേഷം ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതല ഏറ്റെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :