1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Santhosh Trophy Kerala

സന്തോഷ് ട്രോഫി: കേരളത്തിനു തുടര്‍ച്ചയായി മൂന്നാം ജയം, ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു

Santhosh Trophy Kerala
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായി മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് കേരളം ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ചു. 15-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ മുഹമ്മദ് സലിം, അബ്ദു റഹിം, വിശാഖ് മോഹനന്‍, എം.വിഘ്‌നേശ് എന്നിവരും സ്‌കോര്‍ ചെയ്തു. നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് കേരളം. 
 
അടുത്ത ലേഖനം
പി.യു.ചിത്ര വിവാഹിതയായി