അത്തരം അസംബന്ധങ്ങൾക്ക് ചെവി കൊടുക്കാറില്ല, മത്സരശേഷം മെസ്സിയുമായി സംസാരിച്ചിരുന്നു: എംബാപ്പെ

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (19:43 IST)
ലോകകപ്പ് വേദിയിലും അർജൻ്റീനയുടെ വിജയാഘോഷങ്ങളിലും അർജൻ്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ പരിഹാസങ്ങളോട് പ്രതികരിച്ച് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ. ഫൈനലിന് ശേഷം താൻ മെസ്സിയെ അഭിനന്ദിചെന്നും എംബാപ്പെ പറഞ്ഞു.

ഷൂട്ടൗട്ടിൽ നേടിയ ഗോൾ അടക്കം എംബാപ്പെയുടെ നാല് ഗോളുകളും തടുക്കാൻ എമി മാർട്ടിനസിനായിരുന്നില്ല. മത്സരത്തിന് ശേഷമുള്ള വിജയാഘോഷത്തിൽ എംബാപ്പെയുടെ മുഖമുള്ള പാവയുമായി മാർട്ടിനെസ് നടത്തിയ ആഘോഷമാണ് വിവാദമായത്. ഇത് വലിയ വിവാദമായപ്പോഴും എംബാപ്പെ മൗനം പാലിക്കുകയായിരുന്നു.

എമി മാർട്ടിനെസിൻ്റെയും അർജൻ്റീനയുടെയും അതിരുകടന്ന ആഹ്ളാദപ്രകടനം എന്നെ ബാധിക്കില്ല. അത്തരം അസംബന്ധങ്ങൾക്ക് ശ്രദ്ധ നൽകാറില്ല. ലോകകപ്പ് എന്നത് മെസ്സിയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു, എൻ്റെയും. അത് സാക്ഷാത്കരിക്കാൻ മെസ്സിക്കായി അതിൽ ഞാൻ അദ്ദേഹത്തെ ഫൈനലിന് ശേഷം അഭിനന്ദിച്ചിരുന്നു. എംബാപ്പെ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :