കൊച്ചി|
jibin|
Last Modified വെള്ളി, 7 ജൂലൈ 2017 (18:28 IST)
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍ കൊമ്പന്മാര്‍ക്കൊപ്പം തുടരും. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സികെ വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു പിന്നാലെയാണ് ജിങ്കാനെയും നിലനിർത്താനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം. ജിങ്കാനുമായി മൂന്ന് വർഷത്തേക്ക് ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു.
ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുന്ന കാര്യം ജിങ്കാൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അറിയിച്ചത്. കേരളത്തിലെ ഫുട്ബോൾ ആരാധകർ നൽകിയ സ്നേഹവും പിന്തുണയും ജീവിതത്തിന്റെ അവസാനം വരെ ഓർമിക്കുമെന്ന് വ്യക്തമാക്കിയ ജിങ്കാൻ, ഇത് അവസാനിക്കാതിരിക്കട്ടെയെന്നും എഫ്‌ബിയില്‍ കുറിച്ചു.
വിനീതുമായി നേരത്തെ ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടിരുന്നു. വിനീതിനൊപ്പം മെഹ്താബ് ഹുസൈനെയും നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. എന്നാൽ ബംഗാൾ താരം മെഹ്താബ് ലേലത്തിലേക്കു പോകാനാണ് താൽപര്യപ്പെട്ടത്. ഇതോടെ ജിങ്കാനുമായി മഞ്ഞപ്പട കരാറിലെത്തി.