ഫുട്‌ബോൾ ലോകം പ്രതീക്ഷിച്ചതിലും മേലെ; റൊണാൾഡോയുടെ ശമ്പളക്കണക്ക് പുറത്ത്

ഫുട്‌ബോൾ ലോകം പ്രതീക്ഷിച്ചതിലും മേലെ; റൊണാൾഡോയുടെ ശമ്പളക്കണക്ക് പുറത്ത്

Rijisha M.| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (17:41 IST)
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പുതിയ ശമ്പള കണക്കുകൾ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫുട്‌ബോൾ ലോകം. പ്രതീക്ഷിച്ചതുപോലെ തന്നെ റൊണാൾഡോയാണ് കണക്കുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന താരം. പട്ടികയിൽ രണ്ടാമതുള്ള താരത്തിന് ലഭിക്കുന്നതിന്റെ മൂന്നിരട്ടിയോളം അധിക തുക നേടിയാണ് താരം ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്ന താരങ്ങളുടെ കണക്ക് പുറത്ത് വന്നതിനൊപ്പമാണ് റൊണാള്‍ഡോയുടെ ശമ്പളവും പുറത്തുവിട്ടത്. നികുതി ഒഴിവാക്കി നിർത്തിയാൽ ഏകദേശം 31 ദശലക്ഷം യൂറോ അതായത് ഏകദേശം 257.3 കോടിയോളം രൂപയാണ് റൊണാൾഡോയുടെ വാർഷിക വരുമാനം. അതായത് ആഴ്‌ചയിൽ 4.4 കോടിയോളം.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് എസി മിലാന്‍ താരം ഗോണ്‍സാലോ ഹിഗ്വെയിനാണ്. 9.5 മില്ല്യന്‍ യൂറോയാണ് (78.85 കോടി രൂപ) ഹിഗ്വെയ്‌ന്റെ വാര്‍ഷിക ശമ്പളം. അതായത് ഒന്നാം സ്ഥാനത്തേക്കുള്ള റൊണാള്‍ഡോയേക്കാള്‍ മൂന്നു മടങ്ങിന്റെ കുറവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :