റൊണാൽഡൊയും റയൽ മാഡ്രിഡും നേർക്കുനേർ; ആവേശ മത്സരത്തിനായി ആരാധകരുടെ കാത്തിരിപ്പ്

Sumeesh| Last Updated: ബുധന്‍, 11 ജൂലൈ 2018 (14:46 IST)
ക്രിസ്റ്റിനോ റൊണാൾഡോയും റയൽമാഡ്രിഡും നേർക്കു നേർ എന്ന് പറയുമ്പോൾ ആദ്യം ഒന്നു ശങ്കിച്ചേക്കും.
അത്രകണ്ട് റയൽ മാഡ്രിഡുമായി കൂട്ടി വായിച്ച പേരാണല്ലോ റൊണാൾഡൊ എന്നത് . എന്നാൽ റൊണാൾദോ ഇപ്പോൾ റയലിന്റെ ഭാഗമല്ല. ക്ലബ്ബ് വിട്ട് ഉടനെ തന്നെ റയലുമായി നേർക്കു നേർ മത്സരത്തിനിറങ്ങുകയാണ് റോണോ.

അടുത്ത
മാസമാണ് ആരാധകർ കാത്തിരിക്കുന്ന യുവന്റസ്- റയൽ മാഡ്രിഡ് മത്സരം. ഇഒന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. യുവന്റസും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം എന്നതിലുപരി. റൊണാൾഡൊയും റയൽ മാഡ്രിഡുമായുള്ള മത്സരമായാണ് ആരാധകർ പോരാട്ടത്തെ കാണുന്നത്.

805 കോടി രൂപക്കാണ് താരം യുഅവന്റസുലേക്ക് ചുവടുമാറ്റം നറ്റക്ത്തിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്യാർട്ടർ മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ്. യുവന്റസും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത്. റയലിനെ റോണൊ എങ്ങനെയാവും നേരിടുക എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :