വിനീഷ്യസ് ജൂനിയറിനെതിരെ ലാ ലിഗയിൽ വീണ്ടും വംശീയാധിക്ഷേപം, വിനീഷ്യസ് ജൂനിയറിൻ്റെ കോലം പാലത്തിന് മുകളിൽ തൂക്കിയിട്ടു

അഭിറാം മനോഹർ| Last Modified വെള്ളി, 27 ജനുവരി 2023 (20:17 IST)
ലാ ലിഗയിൽ വീണ്ടും വംശീയാധിക്ഷേപം. ഇന്നലെ നടന്ന കോപ്പ ഡെൽറെ സെമിയിൽ അത്ലറ്റികോ മാഡ്രിഡും റയൽ മാഡിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിൻ്റെ കോലം പാലത്തിന് മുകളിൽ തൂക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മാഡ്രിഡ് റയലിനെ വെറുക്കുന്നു എന്നെഴുതിയ ബാനറിനൊപ്പമാണ് വിനീഷ്യസ് ജൂനിയറിൻ്റെ ജേഴ്സി ധരിപ്പിച്ച കോലം തൂക്കിയത്.

കോലം ഉയർത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്ലറ്റിക്കോ ടീമും റയലും അപലപിച്ചു. നേരത്തെ വിനീഷ്യസ് ജൂനിയറിൻ്റെ ഗോളാഘോഷത്തെ വംശീയമായി അത്ലറ്റിക്കോ ആരാധകർ അവഹേളിച്ചതും വിവാദമായിരുന്നു. കളിക്കാർക്ക് നേരെയുള്ള വംശീയാധിക്ഷേപം തടയാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നേരത്തെ വിനീഷ്യസ് ജൂനിയർ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :