അവനെ ചുമ്മാ ചൊറിയാൻ പോകണമായിരുന്നോ? വാൻ ഗാളിനോട് റിക്വൽമി

അഭിറാം മനോഹർ| Last Updated: വെള്ളി, 27 ജനുവരി 2023 (15:16 IST)
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഫൈനൽ മത്സരത്തിനോളം ആവേശം നീണ്ടുനിന്ന പോരാട്ടമായിരുന്നു അർജൻ്റീനയും നെതർലൻഡ്സും തമ്മിൽ നടന്നക്വാർട്ടർ ഫൈനൽ പോരാട്ടം. മത്സരത്തിൽ ഭൂരിഭാഗസമയവും മുന്നിൽ നിന്ന ശേഷം കളിയിൽ അവസാന നിമിഷം അർജൻ്റീന ഗോൾ വഴങ്ങുകയും മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയുമായിരുന്നു. ആവേശകരമായ മത്സരത്തിൽ ഇരുടീമുകളിലുമായി 15 കളിക്കാർക്കായിരുന്നു മഞ്ഞക്കാർഡ് ലഭിച്ചത്.

മത്സരത്തിൽ പതിവിന് വിപരീതമായി കോപാകുലനായ മെസ്സിയെയും കാണാനായിരുന്നു. മത്സരം വിജയിച്ച ശേഷം നെതർലൻഡ്സ് പരിശീലകൻ വാൻ ഗാളിന് നേരെയും മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിന് മറ്റൊരു നെതർലൻഡ്സ് താരത്തിനെതിരെയും മെസ്സി പൊട്ടിത്തെറിച്ചിരുന്നു. മത്സരശേഷം മെസ്സി വാൻ ഗാളിന് നേർക്കെത്തീ ഇരുചെവികളും പിടിച്ചുനിൽക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.

ഗ്രൗണ്ടിനും പുറത്തും അപൂർവമായി മാത്രം ദേഷ്യപ്പെടാറുള്ള മെസ്സിയുടെ പുതിയ പതിപ്പിനെ അത്ഭുതത്തോട് കൂടിയാണ് ആരാധകർ നോക്കിയത്. ബാഴ്സലോണ പരിശീലകനായിരിക്കെ മുൻ അർജൻ്റീനൻ താരം യുവാൻ റോമൻ റിക്വൽമിയെ ടീമിൽ അവഗണിച്ചതിനെതിരെയായിരുന്നു റിക്വൽമിയുടെ അതേ ആഘോഷപ്രകടനം മെസ്സിയും നടത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :