അനുബന്ധ വാര്‍ത്തകള്‍
- പോളണ്ടിനെ പൊളിച്ചടുക്കി ! അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍
- ടീമിലെ ഫേവറേറ്റ് താരവുമായി മകൾ പ്രണയത്തിൽ, ഫെറാൻ ടോറസിനോട് ഒരു നിബന്ധന മാത്രം മുന്നോട്ട് വെച്ച് കോച്ച്
- ദേശീയഗാനം ഒപ്പം ആലപിച്ചില്ല, അമേരിക്കയോട് തോൽക്കുകയും ചെയ്തു, ഇറാൻ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയോ?
- വിജയിച്ച ടീമിൽ മാറ്റങ്ങൾക്ക് സാധ്യത, പോളണ്ടിനെതിരെ എന്താകും സ്കലോണിയുടെ തന്ത്രങ്ങൾ
- വർഷം 1500 കോടിയിലേറെ പ്രതിഫലം, സൗദിയിൽ കളിക്കുവാൻ ക്രിസ്റ്റ്യാനോ സമ്മതം മൂളിയെന്ന് റിപ്പോർട്ടുകൾ
ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരാണെന്ന് അറിയുമോ?
പ്രാദേശിക സമയം ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാത്രി 10 മണിക്കാണ് ഈ മത്സരം
ഗ്രൂപ്പ് സിയിലെ ചാംപ്യന്മാരായി അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. പ്രാദേശിക സമയം ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാത്രി 10 മണിക്കാണ് ഈ മത്സരം. അതായത് ഇന്ത്യന്‍ സമയം ഡിസംബര്‍ നാല് ഞായറാഴ്ച പുലര്‍ച്ചെ 12.30 ന്. പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയ്ക്കെതിരെ ജയിച്ചാല്‍ നെതര്‍ലന്‍ഡ് vs യുഎസ്എ മത്സരത്തിലെ വിജയികള്‍ ആയിരിക്കും ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.