അഭിറാം മനോഹർ|
Last Modified ബുധന്‍, 30 നവംബര്‍ 2022 (18:04 IST)
ലോകകപ്പ് ആവേശത്തിലാണ് ലോകം. ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീ ക്വാർട്ടറിലേക്ക് ടൂർണമെൻ്റ് മുന്നോട്ട് പോകുമ്പോൾ ലോകമെങ്ങും തങ്ങളുടെ പ്രിയ ടീമുകൾക്കായി ആർപ്പുവിളിക്കുന്ന തിരക്കിലാണ്. എന്നാലിപ്പോഴിതാ ക്ലബ് ഫുട്ബോളിലെ ഒരു ട്രാൻസ്ഫർ വാർത്തയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ വേർപിരിഞ്ഞ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി
ഫുട്ബോൾ ക്ലബ് അൽ നാസറിലേക്കെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. രണ്ടര വർഷക്കാലത്തേക്കുള്ള കരാറിന് പ്രതിവർഷം 1500 കോടി രൂപയിലേറേയാണ് ക്ലബ് വാഗ്ദാനം ചെയ്യുന്നത്. രണ്ടര വർഷക്കാലത്തേക്ക് 4200 കോടി രൂപയോളമാകും പ്രതിഫലമായി താരത്തീന് ലഭിക്കുക.
ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. 37കാരനായ താരത്തെ ഇതിന് മുൻപും സൗദി സമീപിച്ചിരുന്നെങ്കിലും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. സ്വപ്നതുല്യമായ ഓഫർ റൊണാൾഡോ സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.