രേണുക വേണു|
Last Modified തിങ്കള്‍, 30 ജൂണ്‍ 2025 (08:46 IST)
PSG vs Inter Miami: ഫിഫ ക്ലബ് വേള്‍ഡ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പി.എസ്.ജിയോടു തോല്‍വി വഴങ്ങി ലയണല്‍ മെസിയുടെ ഇന്റര്‍ മിയാമി പുറത്ത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം. തന്റെ മുന്‍ ക്ലബായ പി.എസ്.ജിക്കു മുന്നില്‍ മെസി ഉത്തരമില്ലാതെ തലകുനിച്ചത് ആരാധകരെ നിരാശരാക്കി.
തുടക്കം മുതല്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു പി.എസ്.ജി. ആദ്യ പകുതിയിലാണ് മിയാമിയുടെ നാല് ഗോളുകളും പിറന്നത്. 63 ശതമാനവും ബോള്‍ കൈവശം വെച്ചത് പി.എസ്.ജി തന്നെ. മത്സരത്തിന്റെ ആറാം മിനിറ്റില്‍ ജോവോ നേവസിലൂടെയാണ് പി.എസ്.ജിയുടെ ആദ്യഗോള്‍. നേവസിലൂടെ തന്നെ 39-ാം മിനിറ്റില്‍ വീണ്ടും മിയാമിക്ക് പ്രഹരമേറ്റു.
രണ്ട് ഗോളുകള്‍ക്കു പിന്നില്‍ നില്‍ക്കുകയായിരുന്ന മിയാമിക്ക് 44-ാം മിനിറ്റില്‍ ഓണ്‍ഗോളും വഴങ്ങേണ്ടി വന്നു. തോമസ് ആവിലസിന്റെ പിഴവാണ് പി.എസ്.ജിയുടെ ഗോള്‍ നമ്പര്‍ മൂന്നിലേക്ക് എത്തിച്ചത്. ആദ്യപകുതിയുടെ എക്‌സ്ട്രാ ടൈമില്‍ അഷറഫ് ഹക്കിമി പി.എസ്.ജിക്കായി നാലാം ഗോളും സ്‌കോര്‍ ചെയ്തു.