ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ഹോളിവുഡിൽ? ആഗ്രഹം തുറന്ന് പറഞ്ഞ് റൊണാൾഡോ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (11:01 IST)
ലോകമെങ്ങുമുള്ള പ്രേമികളുടെ ആരാധനാപാത്രമാണ് പോർച്ചുഗൽ താരമായ ക്രിസ്റ്റിയാനോ റൊണാൾഡൊ. ഇറ്റാലിയൻ ലീഗിൽ നിലവിൽ യുവന്റസിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. പോയ വാരം ഇറ്റാലിയൻ സിരി എയിൽ സാംപടോറിയക്കെതിരെ വായുവിൽ ഉയർന്ന് ചാടി നേടിയ അത്ഭുതഗോൾ നേട്ടം ഫുട്ബോൾ ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. എന്നാൽ ഫുട്ബോൾ വിട്ടും തനിക്ക് വേറെ ആഗ്രഹങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം ഇപ്പോൾ.

ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷം ഹോളിവുഡ് സിനിമയിൽ നായകനാവണമെന്നാണ് സൂപ്പർ താരത്തിന്റെ ആഗ്രഹം. ഫുട്ബോൾ കളിക്കുവാൻ തന്റെ ശരീരം വഴങ്ങുന്നില്ലെന്ന് തോന്നിത്തുടങ്ങിയാൽ കളി മതിയാക്കും. കരിയറിൽ നേടിയതെല്ലാം എനിക്ക് ഫുട്ബോൾ നേടിത്തന്നതാണ്. ഈ 34ആം വയസ്സിലും കിരീടങ്ങൾ നേടാനുള്ള ശാരീരികക്ഷമതയും അതിനായി കഠിനാധ്വാനം ചെയ്യാനുള്ള മനസും തനിക്ക് ഇപ്പോളുമുണ്ടെന്നും റൊണാൾഡൊ പറയുന്നു.

നാല്പതാം വയസ്സിലും പ്രഫഷണൽ ഫുട്ബോളിൽ തുടരുന്ന താരങ്ങളുണ്ടെന്നും അവരെ പോലെ ആ പ്രായത്തിലും മികവ് പുലർത്താൻ തനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും
റൊണാൾഡോ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :