പരിശോധനാഫലം വന്നു, എംബാപ്പേയ്‌ക്ക് കൊറോണബാധയില്ല

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മാര്‍ച്ച് 2020 (12:50 IST)
ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പേയ്‌ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് ചൊവ്വാഴ്ച്ച നടത്തിയ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട്. ഏതാനും ദിവസങ്ങളായി അസുഖലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് എംബാപ്പയെ പരിശോധനകൾക്ക് വിധേയനാക്കിയത്.


ചാമ്പ്യൻസ്‌ലീഗിൽ പി എസ് ജിയുടെ മുൻനിര താരമായ താരത്തിന് പരിക്കില്ലെന്ന് വാർത്ത വലിയ ആശ്വാസമാണ് ടീമിന് നൽകുന്നത്. ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതോടെ ഡോർട്ട്മുണ്ടിനെതിരെ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.എന്നാല്‍ തിങ്കളാഴ്ച മുതല്‍ പരിശീലനത്തിനിറങ്ങാത്ത എംബാപ്പെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന പ്രതികരണമാണ് കോച്ച് തോമസ് ടെഷലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

സീസണിൽ ഇതുവരെ പി എസ് ജിയ്‌ക്കായി 32 മത്സരങ്ങളിൽ നിന്നും 30 ഗോളുകൾ എംബാപ്പെ നേടിയിട്ടുണ്ട്.ഇതില്‍ 18 എണ്ണം ഫ്രാന്‍സ് ലീഗ് 1ലും ആറെണ്ണം ചാമ്പ്യന്‍സ് ലീഗിലുമാണ്. ലീഗ് 1ല്‍ നിലവില്‍ ഒന്നാമതാണ് പി എസ് ജിഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :