ആവശ്യപ്പെട്ടത് 1753 കോടിക്ക് മുകളില്‍; നെയ്‌മറിനായി ഇത്രയും വലിയ തുകയോ ? - നീക്കം ഉപേക്ഷിച്ച് ബാഴ്‌സ

 neymer , psg , brazil , barcelona , mesi , messi , ബാഴ്‌സലോണ , പിഎസ്‌ജി , നെയ്‌മര്‍ , മെസി
പാരിസ്| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (15:37 IST)
സൂപ്പര്‍‌താരം ലയണല്‍ മെസിയുടെ ആവശ്യവും ബാഴ്‌സലോണയുടെ ആഗ്രഹവും തകര്‍ന്നു. സൂപ്പര്‍‌താരം നെയ്‌മര്‍ ഈ സീസണിലും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരുമെന്ന് ഉറപ്പായി.

യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകത്തിനു തിരശീല വീണതോടെയാണ് ജനുവരിവരെ നെയ്‌മര്‍ പിഎസ്‌ജിക്കൊപ്പം ഉണ്ടാകുമെന്നുറപ്പിച്ചത്.

പി എസ് ജി ചോദിച്ച വന്‍ തുകയാണ് നെയ്‌മറുടെ കൈമാറ്റത്തിന് തിരിച്ചടിയായത്. രണ്ട് വർഷം മുമ്പ് 222 ദശലക്ഷം യൂറോയ്‌ക്കാണ് (ഇപ്പോഴത്തെ ഏകദേശം മൂല്യം 1753 കോടി രൂപ) ബാഴ്‌സ നെയ്‌മറെ പിഎസ്ജിക്ക് നല്‍കിയത്.

ഈ സീസണിലെ ട്രാൻസ്ഫർ ജാലകത്തില്‍ നെയ്മർക്കായി അതിനെക്കാൾ വലിയ തുക പി എസ് ജി ബാഴ്‌സലോണയോട് ആവശ്യപ്പെട്ടു. പകരം താരങ്ങളെ വിട്ടു നല്‍കാനും ബാഴ്‌സ ഒരുക്കമായിരുന്നു. എന്നാല്‍, കൈമാറ്റത്തുകയില്‍ പി എസ് ജി ഉറച്ചു നിന്നതോടെ ബാഴ്‌സ പിന്‍‌വാങ്ങുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :