സാവോപോളോ|
Last Modified ബുധന്‍, 31 ജൂലൈ 2019 (14:54 IST)
ആരാധകരുടെ പ്രിയതാരമായ മുന്‍ ബ്രസീലിയന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീന്യോ നികുതി വെട്ടിപ്പ് കേസില്‍ വെട്ടില്‍. ആഡംബര ജീവിതം നയിക്കുന്ന താരം നികുതി അടയ്‌ക്കുന്നതില്‍ പിഴകള്‍ വരുത്തിയതോടെയാണ് അധികൃതര്‍ നടപടി ശക്തമാക്കിയത്.
റൊണാള്‍ഡീന്യോയുടെ 57 വസ്തുവകകള്‍ കണ്ടുകെട്ടിയ അധികൃതര്‍ താരത്തിന്റെ സ്‌പാനിഷ് ബ്രസീലിയന്‍ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു. കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ താരം നേരിടേണ്ടി വരുമെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പോര്‍ട്ടോ അലെഗ്രയിലുള്ള തന്റെ സ്വകാര്യ ലേക്ക് ഹൗസിലേക്ക് പാലം നിര്‍മിച്ചതാണ് റൊണാള്‍ഡീനിയോയെ വെട്ടിലാക്കിയത്. ഏകദേശം പതിനേഴ് കോടി രൂപ നികുതിയിനത്തില്‍ അടയ്‌ക്കണമെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും നിര്‍ദേശം താരം അവഗണിച്ചു. ഇതോടെയാണ് വസ്‌തുവകകള്‍ കണ്ടുക്കെട്ടിയത്.
നികുതിയിനത്തിലും മറ്റുമായി 14 കോടിയോളം രൂപ റൊണാള്‍ഡീന്യോ അടയ്‌ക്കാനുണ്ട്. ഇതാണ് താരത്തിന് തിരിച്ചടിയായത്.