പാരീസ്|
Last Modified ചൊവ്വ, 16 ജൂലൈ 2019 (16:00 IST)
ടീം വിടുമെന്ന പ്രഖ്യാപനം നടത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ആരാധകരെ ഞെട്ടിച്ച് ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മെയ്‌നില്‍ തിരിച്ചെത്തി. ബാഴ്‌സലോണയിലേക്ക് നെയ്‌മര്‍ പോകുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി നിലനില്‍ക്കുമ്പോഴാണ് നെയ്‌മര്‍ പി എസ് ജിയില്‍ തുടരുന്നത്.
മറ്റു താരങ്ങള്‍ പരിശീലനം ആരംഭിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് നെയ്‌മര്‍ പി എസ് ജിയിലേക്ക് തിരിച്ചെത്തിയത്. കിലിയന്‍ എംബാപ്പേയും നെയ്‌മറിന് ഒപ്പമുണ്ടായിരുന്നു. അതേസമയം, മെസിക്കൊപ്പം കളിക്കാന്‍ ബാഴ്‌സയിലേക്ക് നെയ്‌മര്‍ മടങ്ങുമെന്നാണ് സൂചന.
ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതാണ് നെയ്‌മറുടെ കൂട് മാറ്റത്തിന് തടസമാകുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനു ശേഷമാകും താരം ബാഴ്‌സയിലെത്തുക.
അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍താരം അന്റോണിയോ ഗ്രിസ്‌മാന്‍ ബാഴ്സ ക്യാമ്പില്‍ എത്തിയതിന് പിന്നാലെ ആണ് നെയ്‌മറും എത്തുന്നത്.
ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ ട്രാന്‍സ്ഫര്‍ തുകയായ 926 കോടിരൂപ മുടക്കിയാണ് ഗ്രിസ്മാനെ ബാഴ്‌സ സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തെ കരാറാണ് ഗ്രിസ്മാനുമായി ബാഴ്‌സ ഒപ്പുവച്ചത്.
ഗ്രിസ്മാന്റെ വരവോടെ ബാഴ്‌സയുടെ മുന്നേറ്റ നിര കൂടുതല്‍ കരുത്തുറ്റതാകും. മെസി, സുവാരസ് എന്നീ സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സ നിരയിലുണ്ട്. അവര്‍ക്കൊപ്പം ഗ്രിസ്മാനും കൂടി ചേരുന്നതോടെ പകരം വെക്കാനില്ലാത്ത അറ്റാക്കിങ് നിരയായി മാറും ബാഴ്‌സയുടേത്. ഇവര്‍ക്കൊപ്പമാണ് ഇനി നെയ്‌മറും എത്തുന്നത്.
2017ല്‍ 222 ദശലക്ഷം യൂറോയെന്ന ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് നെയ്മറെ പിഎസ്ജി ബാഴ്‌സലോണയില്‍ നിന്ന് സ്വന്തമാക്കിയത്.