ബ്രസീലിന് കനത്ത തിരിച്ചടി; നെയ്മറിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും

രേണുക വേണു| Last Modified വെള്ളി, 2 ഡിസം‌ബര്‍ 2022 (11:48 IST)

ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് ഖത്തര്‍ ലോകകപ്പിലെ കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് താരം ഇപ്പോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരുക്കേറ്റത്. താരത്തിന്റെ വലത് കണങ്കാലിനാണ് സാരമായ പരുക്കുള്ളത്. പൂര്‍ണമായി പരുക്കില്‍ നിന്ന് മുക്തനാകാന്‍ ഒരാഴ്ചയോളം വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്.

കാമറൂണിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല. മാത്രമല്ല പ്രീ ക്വാര്‍ട്ടറിലും നെയ്മറിന് കളിക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നെയ്മര്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് ബ്രസീല്‍ ഡോക്ടര്‍മാരും വെളിപ്പെടുത്തിയിട്ടില്ല. പ്രീ ക്വാര്‍ട്ടര്‍ ജയിച്ചാല്‍ ക്വാര്‍ട്ടര്‍ കളിക്കാന്‍ നെയ്മര്‍ എത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശ്വാസം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :