ഏകദിന ലോകകപ്പോടെ ദ്രാവിഡ് പടിയിറങ്ങും, വിവിഎസ് ലക്ഷ്മൺ പകരം പരിശീലകനാകുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ജനുവരി 2023 (17:48 IST)
രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പോടെ അവസാനിക്കുന്നതോടെ മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ മുഖ്യ പരിശീലകനാകുമെന്ന് സൂചന.

കരാർ നീട്ടുന്നതിലേക്ക് ബിസിസിഐയും ദ്രാവിഡും പോകില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ദ്രാവിഡിൻ്റെ അഭാവത്തിൽ അയർലൻഡ്,സിംബാബ്‌വെ പര്യടനങ്ങളിൽ ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനായിരുന്നു. 2022ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിന് പിന്നിലും ലക്ഷ്മൺ ഉണ്ടായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :