രേണുക വേണു|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (08:18 IST)
ബാഴ്‌സലോണയില്‍ നിന്ന് പടിയിറങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക് തന്നെ. ഇക്കാര്യത്തില്‍ അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മെസി പാരീസില്‍ എത്തുമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സീസണ് വേണ്ടി മെസി പി.എസ്.ജി.യുമായി കരാര്‍ ഒപ്പിടാനാണ് സാധ്യത. ഒരു ഓപ്ഷനല്‍ സീസണും സാധ്യതയുണ്ട്. 40 മില്യണ്‍ യൂറോസ് ആയിരിക്കും മെസിയുടെ വാര്‍ഷിക വരുമാനമെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പി.എസ്.ജി.യുമായി കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചാല്‍ അടുത്ത ഏഴ് ദിവസത്തിനുള്ള മെസിയുടെ വൈദ്യപരിശോധന നടത്തും. മെസിയും നെയ്മറും ഒന്നിച്ചു കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് കായിക മാധ്യമങ്ങള്‍ പറയുന്നു.