മെസി പി.എസ്.ജിയില്‍ തുടരും; ഉടന്‍ ക്ലബ് മാറില്ല

പി.എസ്.ജിയില്‍ കളിച്ചുകൊണ്ട് തന്നെ മെസി വിരമിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:16 IST)

സൂപ്പര്‍താരം ലയണല്‍ മെസി പി.എസ്.ജിയില്‍ തുടരും. ലോകകപ്പിനു ശേഷം താരം ക്ലബ് മാറുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പി.എസ്.ജിയില്‍ തന്നെ തുടരാന്‍ താരം തീരുമാനിച്ചു. 2024 വരെ മെസി പി.എസ്.ജിയില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2023 ജൂണ്‍ വരെയാണ് മെസിയും പി.എസ്.ജിയുമായുള്ള കരാര്‍. അതിനുശേഷവും ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിയേക്കും. പി.എസ്.ജിയില്‍ കളിച്ചുകൊണ്ട് തന്നെ മെസി വിരമിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ലാണ് മെസി ബാഴ്‌സലോണ വിട്ട് പി.എസ്.ജിയില്‍ എത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :