ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ള അഞ്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഏതൊക്കെയെന്ന് അറിയുമോ? സമഗ്രാധിപത്യവുമായി ലയണല്‍ മെസി

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ പോസ്റ്റുകളില്‍ ഒന്നാമത് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നിന്നുള്ള മെസിയുടെ ചിത്രങ്ങള്‍ക്കാണ്

രേണുക വേണു| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (09:26 IST)

ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ പരിചയപ്പെടാം. ആദ്യ അഞ്ചില്‍ നാലെണ്ണത്തിലും അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ പോസ്റ്റുകളില്‍ ഒന്നാമത് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നിന്നുള്ള മെസിയുടെ ചിത്രങ്ങള്‍ക്കാണ്. ലോകകപ്പ് സ്വന്തമാക്കിയ ശേഷം മെസി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇത്. ഇതിന്റെ ആകെ ലൈക്കുകള്‍ 70 മില്യണ്‍ കടന്നു.
വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന മുട്ടയുടെ ചിത്രമാണ് രണ്ടാം സ്ഥാനത്ത്. 58 മില്യണ്‍ ആണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്ന ആകെ ലൈക്കുകള്‍

മൂന്നാം സ്ഥാനത്തും മെസി തന്നെ. ലോകകപ്പുമായി ബെഡ് റൂമില്‍ കിടക്കുന്ന മെസിയുടെ ചിത്രത്തിനു 50 മില്യണ്‍ ലൈക്കുകള്‍ പിന്നിട്ടു.
ലൂയിസ് വ്യൂട്ടന് വേണ്ടിയുള്ള ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഫോട്ടോഷൂട്ടാണ് നാലാം സ്ഥാനത്ത്. ഇരുവരും ഒന്നിച്ച് ചെസ് കളിക്കുന്ന ചിത്രമാണ് ഇത്. ക്രിസ്റ്റിയാനോ തന്റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ഈ ചിത്രത്തിനു ലൈക്കുകള്‍ 42 മില്യണില്‍ അധികമുണ്ട്.

അഞ്ചാം സ്ഥാനത്ത് ലോകകപ്പും പിടിച്ച് വിമാനത്തില്‍ ഇരിക്കുന്ന മെസിയുടെ ചിത്രമാണ്. മെസി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനു 40 മില്യണ്‍ ലൈക്കുകള്‍ പിന്നിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :