കോപ്പ അമേരിക്ക ഫൈനല്‍: ഡി മരിയയെ ആദ്യ പകുതിയില്‍ ഇറക്കില്ല

രേണുക വേണു| Last Modified ശനി, 10 ജൂലൈ 2021 (13:32 IST)

കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെതിരായ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കായി ഏഞ്ചല്‍ ഡി മരിയ ഇത്തവണയും ആദ്യ പകുതിയില്‍ കളിക്കില്ല. സെമി ഫൈനലില്‍ അടക്കം രണ്ടാം പകുതിയിലാണ് ഡി മരിയ അര്‍ജന്റീനയ്ക്കായി കളിച്ചത്. ഇതേ രീതി തന്നെയായിരിക്കും അര്‍ജന്റീന ഫൈനലിലും പിന്തുടരുക. 60 മിനിറ്റിന് ശേഷം ഡി മരിയയെ കളത്തിലിറക്കാനാണ് സാധ്യതയെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീമിന്റെ കരുത്തായ ക്രിസ്റ്റ്യന്‍ റൊമാരോയുടെ പരുക്കാണ് അര്‍ജന്റീനിയന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോനിയെ ആശങ്കപ്പെടുത്തുന്നത്. റൊമാരോ പരുക്കില്‍ നിന്ന് മുക്തനായി ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്ന് ആരാധകര്‍ കാത്തിരിക്കുകയാണ്.

റൈറ്റ് ബാക്കില്‍ നഹുവേല്‍ മൊലിനയോ ഗോണ്‍സാലോ മോന്റിയലോ ഇടം പിടിക്കും. മൊലിന ആദ്യ ഇലവനില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലെഫ്റ്റ് ബാക്കില്‍ നിക്കോളാസ് ടാഗ്ലിയഫിക്കോ അല്ലെങ്കില്‍ മാര്‍ക്കോസ് അക്വിനയോ ആയിരിക്കും. ഗൈഡോ റോഡ്രിഗസ് മധ്യനിരയില്‍ എത്തിയാല്‍ ലീന്‍ഡ്രോ പരേഡസ് ബഞ്ചിലിരിക്കും.

സാധ്യത ഇലവന്‍ ഇങ്ങനെ: എമിലിയാനോ മാര്‍ട്ടിനെസ്, നഹുവേല്‍ മൊലിന, ജെര്‍മന്‍ പെസെല്ല/ക്രിസ്റ്റ്യന്‍ റൊമാരോ, നിക്കോളാസ് ഒറ്റമെന്‍ഡി, നിക്കോളാസ് ടാഗ്ലിയഫിക്കോ; റോഡ്രിഗോ ഡി പോള്‍, ഗൈഡോ റോഡ്രിഗസ്, ലീന്‍ഡ്രോ പരേഡസ്/ജിയോവാനി ലോ സെല്‍സോ, ലിയോണല്‍ മെസി, ലൗറ്റാറോ മാര്‍ട്ടിനെസ്, നിക്കോളാസ് ഗോണ്‍സാലസ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :