കോപ്പ അമേരിക്ക സ്വന്തമാക്കിയെ പറ്റു, പുതിയ പരിശീലികനെ പ്രഖ്യാപിക്കാനൊരുങ്ങി ബ്രസീൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂലൈ 2023 (19:43 IST)
ഖത്തര്‍ ലോകകപ്പ് ക്വര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ബ്രസീല്‍ ടീമിനെതിരെ ഉയര്‍ന്നത്. ഒരുപാട് മികച്ച പ്രതിഭകള്‍ അടങ്ങുന്ന സംഘമായിരുന്നിട്ടും കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ ഒരു ലോകകപ്പ് ഫൈനലില്‍ പോലും എത്താന്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല എന്നത് ലോകമെങ്ങുമുള്ള ബ്രസീല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

അതിനാല്‍ തന്നെ അടുത്ത ലോകകപ്പിന് മുന്‍പായി ഒരു വമ്പന്‍ തിരിച്ചുവരവിനായുള്ള ശ്രമത്തിലാണ് ബ്രസീല്‍. നേരത്തെ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയെ ദേശീയ ടീം പരിശീലകനാക്കാന്‍ ബ്രസീല്‍ ശ്രമിച്ചെങ്കിലും മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ച ശേഷം പരിഗണിക്കാമെന്ന നിലപാടാണ് ആഞ്ചലോട്ടിക്കുള്ളത്. അതിനാല്‍ തന്നെ 2024ലെ കോപ്പ അമേരിക്കയ്ക്ക് മുന്‍പായി പുതിയ പരിശീലകനെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബ്രസീല്‍.

നിലവില്‍ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായ റാമോണ്‍ മെനസസാണ് ബ്രസീലിനെ നിലവില്‍ നയിക്കുന്നത്. എന്നാല്‍ ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല.താത്കാലികമായാണ് ബ്രസീല്‍ പരിശീലകനെ നിയമിക്കുന്നത്. കോപ്പ അമേരിക്ക കഴിഞ്ഞ ശേഷം ചുമതല കാര്‍ലോ ആഞ്ചലോട്ടി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :