ഫ്രഞ്ച് ആരാധകർ മെസ്സിയോട് തെറ്റ് ചെയ്തു, മെസ്സിക്കൊപ്പം കളിക്കുന്നത് മിസ് ചെയ്യുന്നു, ഒടുവിൽ തുറന്ന് സമ്മതിച്ച് എംബാപ്പെ

അഭിറാം മനോഹർ| Last Modified ഞായര്‍, 7 ജനുവരി 2024 (14:06 IST)
2022ലെ ഖത്തര്‍ ലോകകപ്പില്‍ വിജയിയായതോടെ തന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അതിന്റെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കാന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് സാധിച്ചിരുന്നു. ലോകചാമ്പ്യന്മാരായ താരങ്ങള്‍ക്ക് തിരികെ തങ്ങളുടെ ക്ലബുകളില്‍ എത്തുമ്പോള്‍ മികച്ച സ്വീകരണമാണ് ലഭിച്ചതെങ്കില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ തിരികെയെത്തിയ മെസ്സിക്ക് ലഭിച്ച സ്വീകരണം വ്യത്യസ്തമായിരുന്നു.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചുകൊണ്ട് കിരീടം നേടിയ മെസ്സിക്കെതിരെ ഫ്രഞ്ച് ആരാധകര്‍ ഒന്നടങ്കം തിരിയുകയാണുണ്ടായത്.ഇതോടെ ക്ലബുമായുള്ള കരാര്‍ പുതുക്കാതെ മെസ്സി 2023 ജൂണില്‍ ഫ്രഞ്ച് ക്ലബ് വിടുകയും ചെയ്തു. ഇപ്പോഴിതാ മെസ്സിക്കെതിരെ ഫ്രഞ്ച് ആരാധകര്‍ ചെയ്ത പ്രവര്‍ത്തി ഫുട്‌ബോളിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പിഎസ്ജിയിലെ മെസ്സിയുടെ സഹതാരമായിരുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. മെസ്സി വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന താരമാണെന്നും എന്നാല്‍ ഫ്രഞ്ച് ആരാധകര്‍ മെസ്സിക്ക് അര്‍ഹമായ ബഹുമാനം നല്‍കിയില്ലെന്നും എംബാപ്പെ പറഞ്ഞു.

മെസ്സിയെ പോലൊരു താരത്തിനൊപ്പം കളിക്കുന്നത് തന്നെ വലിയ ലക്ഷ്വറിയാണ്. പ്രത്യേകിച്ച് തന്നെ പോലൊരു മുന്നേറ്റനിര താരത്തിന്. മെസ്സിയെ കളിക്കളത്തില്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും എംബാപ്പെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :