പുതുമുഖങ്ങളെ കൊണ്ടുവരണമെന്ന് സ്‌കലോണി, അനുനയിപ്പിക്കാന്‍ മെസ്സി നേരിട്ട്: അര്‍ജന്റീനന്‍ ടീമില്‍ നടക്കുന്നത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (18:14 IST)
അടുത്തവര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം പരിശീലകചുമതല ഒഴിയുമെന്ന് വ്യക്തമാക്കിയ പരിശീലകന്‍ ലയണല്‍ സ്‌കലോണിയെ അനുനയിപ്പിക്കാന്‍ ലയണല്‍ മെസ്സി നേരിട്ട് ഇടപെടുന്നു. സ്‌കലോണിയും മെസ്സിയും തമ്മില്‍ ഈ മാസം അവസാനം തന്നെ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ അര്‍ജന്റീന ടീമില്‍ സ്‌കലോണി തൃപ്തനല്ലെന്നും ചില താരങ്ങളെ ഒഴിവാക്കി പകരം പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് സ്‌കലോണിയുടെ പ്രധാന ആവശ്യം.

മെസ്സിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ അഭിപ്രായങ്ങള്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മുന്നിലും സ്‌കലോണി അവതരിപ്പിക്കും. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം പരിശീലകനായി ടീമില്‍ തുടരില്ലെന്നുമുള്ള നിലപാടിലാണ് സ്‌കലോണി. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം പ്രഖ്യാപിക്കപ്പെട്ട പാരിതോഷികം സ്‌കലോണിക്കും സഹപരിശീലകര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിലും സ്‌കലോണിക്ക് അതൃപ്തിയുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :