മികച്ച ഫുട്ബോളർ മെസ്സിയോ റൊണാൾഡോയോ അല്ല, റാഷ്ഫോർഡെന്ന് ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (18:33 IST)
ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ലയണല്‍ മെസ്സിയാണോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയുമായി ഗൗതം ഗംഭീര്‍. ലോകഫുട്‌ബോളിലെ ഇതിഹാസതാരങ്ങളായെ മെസ്സി, റൊണാള്‍ഡോ ഇതില്‍ ആരെയെങ്കിലും ഒരാളെ തിരെഞ്ഞെടൂക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ രണ്ടുപേരുമല്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മികച്ച ഫുട്‌ബോളര്‍ എന്ന മറുപടിയാണ് ഗംഭീര്‍ നല്‍കിയത്.

സമീപകാലത്തായി ഫോം ഔട്ടില്‍ നില്‍ക്കുന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ മികച്ച കളിക്കാരന്‍ എന്ന് വിശേഷിപ്പിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളാണ് ഗംഭീര്‍ ഏറ്റുവാങ്ങുന്നത്. ഈ സീസണില്‍ ഇതുവരെ ഫോം കണ്ടെത്താത്ത താരം ആകെ 2 ഗോളുകളാണ് നേടിയിട്ടുള്ളത്. മോശം ഫോമിനെ തുടര്‍ന്ന് മാഞ്ചസ്റ്ററിന്റെ ഫസ്റ്റ് ഇലവനില്‍ തന്നെ റാഷ്‌ഫോര്‍ഡിന് ഇപ്പോള്‍ സ്ഥിരമായി സ്ഥാനം ലഭിക്കാറില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :