രേണുക വേണു|
Last Modified ശനി, 10 ഡിസംബര്‍ 2022 (16:03 IST)
നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വാന്‍ ഗാലിന് കണക്കിനു മറുപടി കൊടുത്ത് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മത്സരം പുരോഗമിക്കുന്നതിനിടെയാണ് മെസി വാന്‍ ഗാലിന്റെ അടുത്തേക്ക് പാഞ്ഞെത്തിയത്.
നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ അര്‍ജന്റീന താരങ്ങളെ അനാവശ്യമായി പ്രകോപിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന് മത്സരശേഷം മെസി പറഞ്ഞു. ഡച്ച് പരിശീലകന്‍ വാന്‍ ഗാല്‍ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നും മെസി കുറ്റപ്പെടുത്തി.