ഇംഗ്ളീഷ് ഫുട്ബോളില്‍ വമ്പന്മാര്‍ തരിപ്പണമാകുന്നു; യുണൈറ്റഡ് പുറത്ത്

ഇംഗ്ളീഷ് ഫുട്ബോള്‍ , ചെല്‍സി , മാഞ്ചസ്റ്റ്ര്‍ യുണൈറ്റഡ്, വെയ്ന്‍ റൂണി
ലണ്ടന്‍| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (10:29 IST)
ഇംഗ്ളീഷ് ഫുട്ബോളില്‍ വമ്പന്മാരുടെ വീഴ്ച അവസാനിക്കുന്നില്ല. കാപ്പിറ്റല്‍ വണ്‍ കപ്പില്‍ ചെല്‍സിക്കും ആഴ്സണലിനും പിന്നാലെ മാഞ്ചസ്റ്റ്ര്‍ യുണൈറ്റഡും ക്വാര്‍ട്ടറിലെത്താതെ പുറത്ത്. ഓള്‍ഡ് ട്രാഫോഡില്‍ മിഡില്‍സ്ബ്രായാണ് യുണൈറ്റഡിന്റെ സ്വപ്നങ്ങള്‍ കടപുഴക്കിയത്.

ഗോള്‍രഹിത മുഴുവന്‍ സമയത്തിനുശേഷം പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 3-1നായിരുന്നു തോല്‍വി. സൂപ്പര്‍ താരം വെയ്ന്‍ റൂണിയുള്‍പ്പെടെ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 120 മിനിറ്റും കളിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ കളഞ്ഞു കുളിച്ചതാണ് ലൂയി വാന്‍ഗലിന്റെ കുട്ടികള്‍ക്കു തിരിച്ചടിയായത്.

അതേസമയം, ലിവര്‍പൂളും മാഞ്ചസ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. 17-മത് മിനിറ്റില്‍ നഥാനിയേല്‍ ക്ളൈനെ നേടിയ ഏക ഗോളില്‍ ബോണ്‍മൌത്തിനെയാണ് ലിവര്‍പൂള്‍ മറികടന്നത്. ക്രിസ്റല്‍ പാലസിനെ ഗോള്‍മഴയില്‍ മുക്കി രാജകീയമായിട്ടാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്. സ്വന്തം തട്ടകമായ എത്തിഹാദില്‍ ഒന്നിനെതിരേ അഞ്ചു ഗോളിനായിരുന്നു ജയം. ആസ്റ്റണ്‍വില്ലയെ 2-1നു മറികടന്ന സതാംപ്ടണും അവസാന എട്ടിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :