ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സ്വാന്‍സി ചെല്‍സിയെ സമനിലയില്‍ തളച്ചു

ടോട്ടന്‍ഹാം| JOYS JOY| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (11:48 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സി സിറ്റി, നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ സമനിലയില്‍ തളച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടന്‍ഹാം ഹോട്‌സപറിനെ ഉദ്ഘാടന മത്സരത്തില്‍ തോല്പിച്ചിരുന്നു.

നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ടുവീതം ഗോളുകള്‍ നേടിയാണ് സമനില പാലിച്ചത്. ഒസ്‌കര്‍, ഫെര്‍ണാണ്ടസ് എന്നിവര്‍ ചെല്‍സിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ സ്വാന്‍സിക്ക് വേണ്ടി ആന്ദ്രേ അയൂ ആദ്യഗോള്‍ നേടി.

അമ്പത്തിയഞ്ചാം മിനിറ്റില്‍ ഗൊമിസിനെ ഫൌള്‍ ചെയ്തതിന് സ്വാന്‍സിക്ക് പെനാല്‍റ്റി ലഭിച്ചു. ആ പെനാല്‍റ്റി ഗോളാക്കാന്‍ സ്വാന്‍സിക്ക് കഴിഞ്ഞു. ഇതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി.

ലീഗില്‍ ആഴ്സണലും ലിവര്‍പൂളും ഇന്ന് ആദ്യമായി ഏറ്റുമുട്ടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :