ചെല്‍സി വിജയവഴിയില്‍; ആഴ്‍സനല്‍ തകര്‍ന്നടിഞ്ഞു

 ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് , ആഴ്‍സനല്‍  , ചെല്‍സി , ഫുട്‌ബോള്‍
മാഡ്രിഡ്| jibin| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (11:47 IST)
ഒടുവില്‍ ചെല്‍സി വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ആഴ്‍സനലിനെ 2-0നാണ് തോല്‍പിച്ചാണ് ചെല്‍സി തങ്ങളുടെ തിരിച്ചുവരവ് ആഘോഷിച്ചത്. ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ചെല്‍സിയെ വിജയവഴിയില്‍ എത്തിച്ച ഗോളുകള്‍ പിറന്നത്.

ആദ്യ പകുതിയില്‍ ഇരു വിഭാഗവും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ ഗോള്‍ മാറി നിന്നു. ചെല്‍സിയുടെ മികച്ച പല മുന്നേറ്റങ്ങളും ആഴ്‍സനലിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. 53മത് മിനിറ്റില്‍ സൂമയിലൂടെ ലീഡ് നേടിയ ചെല്‍സി സമ്മര്‍ദ്ദത്തില്‍ അടിമപ്പെടാതെ കളിക്കുകയായിരുന്നു. ഗോള്‍ വഴങ്ങാതെ പ്രതിരോധിക്കുന്നതിനൊപ്പം ലീഡ് ഉയര്‍ത്താനും ചെല്‍സി ശ്രമിച്ചു.


കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 90മത് മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് ചെല്‍സിക്ക് നിര്‍ണ്ണായക ഗോള്‍ സമ്മാനിക്കുകയായിരുന്നു. ആഴ്‍സനലിന്റെ രണ്ട് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. ഗ്രബിയേലും കാര്‍സോലക്കുമാണ് രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കളിക്കളത്തിന് പുറത്ത് പോകേണ്ടി വന്നത്. ഇതോടെ 7 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റോടെ ചെല്‍സി പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്തെത്തി. 15 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാമത്. ആര്‍സനല്‍ നാലാം സ്ഥാനത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :