വിജയം കൊതിച്ചിട്ടും നീലപ്പട തോറ്റുപോയ ആ മൂന്നു ഫൈനലുകള്‍

വിജയം കൊതിച്ചിട്ടും നീലപ്പട തോറ്റുപോയ ആ മൂന്നു ഫൈനലുകള്‍

ബ്യൂണസ് ഐറിസ്| JOYS JOY| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (14:21 IST)
2014ലെ ലോകകപ്പ് ഫൈനലില്‍ അധികസമയത്തെ കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജര്‍മ്മനിയോട് പരാജയപ്പെട്ടു, കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ചിലിയോട് പെനാല്‍റ്റി ഷൂട്ടൌട്ടില്‍, ഇത്തവണ ശതാബ്‌ദി കോപ്പയില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനം, പെനാല്‍റ്റി ഷൂട്ടൌട്ടില്‍ അര്‍ജന്റീന വീണ്ടും പരാജയം നുണഞ്ഞു. അങ്ങനെ, ആഗ്രഹിച്ചിട്ടും വിജയിക്കാന്‍ കഴിയാതെ പോയ മൂന്നു ഫൈനലുകള്‍.

കരിയറില്‍ റെക്കോര്‍ഡുകള്‍ നിരവധി ഉണ്ടെങ്കിലും രാജ്യാന്തര മത്സരത്തിലെ ഒരു കിരീടം മാത്രം അര്‍ജന്റീനയിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്നത് മെസിക്ക് എതിരെയുള്ള പ്രധാന ആരോപണങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും ശതാബ്‌ദി കോപ്പയില്‍ മെസിയും കൂട്ടരും പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ പ്രതീക്ഷകള്‍ താളം തെറ്റിയപ്പോള്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു തന്നെ വിരമിക്കാനുള്ള ഞെട്ടിക്കുന്ന തീരുമാനമാണ് മെസി കൈക്കൊണ്ടത്.

വിജയം കൊതിച്ചിട്ടും പരാജയപ്പെട്ട ലോകകപ്പ് ഫൈനല്‍: ജര്‍മ്മനി vs അര്‍ജന്റീന

ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ 2014ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മ്മനിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ ആരാധകരും അമ്പരന്നു. നിശ്ചിതസമയത്തും ഗോള്‍ ഒന്നും പിറക്കാതിരുന്ന മത്സരം പിന്നീട് അധികസമയത്തേക്ക് കടക്കുകയായിരുന്നു. അങ്ങനെ കളിയുടെ 113 ആം മിനിറ്റില്‍ മാരിയോ ഗോട്സെ ജര്‍മ്മനിയുടെ വിജയശില്പിയായി. ലാറ്റിനമേരിക്കന്‍ മണ്ണില്‍ ഒരു യൂറോപ്യന്‍ ടീം ലോകകപ്പ് നേടിയതും ആദ്യമായിരുന്നു.

ആദ്യപകുതിയില്‍ ഹിഗ്വയിനും പിന്നീട് മെസ്സിയും മികച്ച അവസരങ്ങള്‍ പാഴാക്കിയത് അര്‍ജന്റീനയ്ക്ക് തീര്‍ത്താല്‍ തീരാത്ത വേദനയായി. രണ്ടാം പകുതിയില്‍ ജര്‍മ്മനി കളിയില്‍ ആധിപത്യം നേടുകയും ചെയ്തു.

2015ലെ കോപ്പ അമേരിക്ക ഫൈനല്‍ : ചിലി vs അര്‍ജന്റീന

2015ലെ ജൂലൈ നാലിന് സാന്റിയാഗോയില്‍ വെച്ചു നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ വിജയം പോയത്
ചിലിക്കൊപ്പം. കോപ്പയില്‍ ആദ്യമായി ചിലി മുത്തമിട്ട വിജയം കൂടിയായിരുന്നു ഇത്.
അര്‍ജന്റീനയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-1 ന് മറികടന്നാണ് ചിലിയുടെ കന്നി കോപ്പാ കിരീട നേട്ടം. അഞ്ചാം ഫൈനലില്‍ ആയിരുന്നു ചിലിയുടെ ചരിത്ര കിരീടനേട്ടം. മുമ്പ് നാല് തവണയും ഫൈനലില്‍ പരാജയപ്പെട്ടു. കാല്‍പ്പന്തുകളിയുടെ ചരിത്രത്തില്‍ ചിലിയുടെ ആദ്യ കിരീടമാണിത്.

22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു കിരീടം നേടാമെന്ന മെസ്സിയുടെയും സംഘത്തിന്റെയും സ്വപ്‌നങ്ങള്‍ ആയിരുന്നു ക്യാപ്റ്റന്‍ ക്ലോഡിയോ ബ്രാവോയും അലക്‌സി സാഞ്ചസും അര്‍ട്ടുറോ വിദാലും വാല്‍ഡിവിയയും ഉള്‍പ്പെട്ട ചിലി തകര്‍ത്തത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി മാത്രമായിരുന്നു ലക്ഷ്യം കണ്ടത്. ചിലിക്കായി മാത്ത്യാസ് ഫെര്‍ണാണ്ടസ്, അര്‍ട്ടൂറോ വിദാല്‍, ചാള്‍സ് അരാന്‍ഗ്വിസ്, അലക്‌സി സാഞ്ചസ് തുടങ്ങിയവര്‍ ലക്ഷ്യം നേടി.

കോപ്പ അമേരിക്ക ശതാബ്‌ദി ഫുട്ബോള്‍ ഫൈനല്‍: അര്‍ജന്റീന vs ചിലി

കോപ്പ അമേരിക്കയുടെ ശതാബ്‌ദി ഫുട്‌ബോള്‍ ഫൈനലില്‍ വിജയം ഒരുപാട് പ്രതീക്ഷിച്ചാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. വിജയിക്കുക എന്നത് ഒരു ആഗ്രഹത്തിനപ്പുറം ആവശ്യവും അത്യാവശ്യവും സ്വപ്നവും ആയിരുന്നു മെസി നായകനായ നീലപ്പടയ്ക്ക്. എന്നാല്‍, കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനമായി ഇത്തവണയും ഫൈനല്‍. നിശ്ചിത സമയത്തും അധികസമയത്തും ഗോളൊന്നും പിറക്കാതിരുന്ന മത്സരം പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് കടന്നു. പ്രതീക്ഷയോടെ നീലപ്പടയുടെ ആരാധകര്‍ പെനാല്‍റ്റി ഷൂട്ടൌട്ടിലേക്ക് നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.

മിശിഹാ തന്നെ ആദ്യകിക്ക് പാഴാക്കിയപ്പോള്‍ തകര്‍ന്നു പോയത് അര്‍ജന്റീനയിലെ മാത്രമല്ല കേരളത്തിലെ അര്‍ജന്റീന ആരാധകര്‍ കൂടിയായിരുന്നു. ഷൂട്ടൌട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അർജന്‍റീനയെ തകർത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാൾസ് അരാൻഗ്യുസ്, ജീൻ ബിയാസോർ, ഫ്രാൻസിസ്കോ സിൽവ എന്നിവർ ഗോളുകൾ നേടി. ജാവിയർ മസ്ച്യുരാനോ, സെർജിയോ അഗ്യൂറോ എന്നിവര്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

ഇതോടെ,
ബ്രസീലിന് ശേഷം രണ്ടാംതവണയും കോപ്പ അമേരിക്ക കിരീടം നേടിയ ടീമെന്ന റെക്കോർഡ് ചിലി സ്വന്തമാക്കി. 23 വർഷത്തിന് ശേഷവും കോപ്പ അമേരിക്കയിൽ മുത്തമിടാൻ അർജന്‍റീനക്ക് കഴിഞ്ഞതുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ...

Rohit Sharma: പവര്‍പ്ലേയില്‍ റണ്‍സ് വരുന്നില്ല, ബാക്കിയുള്ളവര്‍ക്ക് സമ്മര്‍ദ്ദവും; രോഹിത് മാറിനില്‍ക്കുമോ?
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലെ തോല്‍വിക്കു പിന്നാലെ പവര്‍പ്ലേയില്‍ ...

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ...

Digvesh Rathi Notebook Celebration: കൈയില്‍ എഴുതിയില്ല ഇത്തവണ ഗ്രൗണ്ടില്‍; എത്ര കിട്ടിയാലും പഠിക്കാത്ത 'നോട്ട്ബുക്ക് സെലിബ്രേഷന്‍'
കൊല്‍ക്കത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ആണ് ഇത്തവണ ദിഗ്വേഷിനു മുന്നില്‍ പെട്ടത്

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ...

MS Dhoni: അണ്ണന്‍ കളിച്ചാല്‍ ടീം പൊട്ടും, വേഗം ഔട്ടായാല്‍ ജയിക്കും; 2023 മുതല്‍ 'ശോകം'
ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 51.50 ശരാശരിയില്‍ 103 റണ്‍സാണ് ധോണി ...

Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ...

Who is Priyansh Arya: 3.8 കോടി വലിച്ചെറിഞ്ഞത് വെറുതെയല്ല; ആര് എറിഞ്ഞാലും 'വാച്ച് ആന്റ് ഹിറ്റ്'
83-5 എന്ന നിലയില്‍ പഞ്ചാബ് തകര്‍ന്നെങ്കിലും നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ...

Punjab Kings: പ്ലേ ഓഫ് അലര്‍ജിയുള്ള പഞ്ചാബ് അല്ലിത്; ഇത്തവണ ...

Punjab Kings: പ്ലേ ഓഫ് അലര്‍ജിയുള്ള പഞ്ചാബ് അല്ലിത്; ഇത്തവണ കപ്പ് തൂക്കുമോ?
പോയിന്റ് ടേബിളില്‍ ഒന്നാമതോ രണ്ടാമതോ ആയി പഞ്ചാബ് പ്ലേ ഓഫില്‍ കയറുമെന്ന് ചഹല്‍ പറഞ്ഞു